അന്തര്‍സംസ്ഥാന ബസ്സുകള്‍ സമരം ആരംഭിച്ചു

Web Desk
Posted on June 24, 2019, 10:05 am

കോഴിക്കോട്: അനാവശ്യമായി പിഴ ചുമത്തുവെന്നാരോപിച്ച് അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ ഇന്നു മുതല്‍ സമരം ആരംഭിച്ചു. ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ എന്ന പേരില്‍ നടത്തുന്ന പരിശോധനയില്‍ പ്രതിഷേധിച്ച് ഇന്റര്‍ സ്‌റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. യാത്രക്കാരുടെ പരാതികള്‍ കാരണം അന്തര്‍സംസ്ഥാന ബസ്സുകളില്‍ മോട്ടോര്‍നവാഹനവകുപ്പ് അടുത്തിടെ പരിശോധന കര്‍ശനമാക്കിയിരുന്നു.

തുടര്‍ച്ചയായി നിയമം ലംഘിക്കുകയും പിഴയടക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ബസ്സുകള്‍ പിടിച്ചെടുക്കാനാണ് തീരുമാനം. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് നൂറിലേറെ അന്തര്‍സംസ്ഥാന ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സമരം നേരിടാന്‍ സര്‍ക്കാര്‍തലത്തില്‍ കാര്യക്ഷമമായ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

You May Also Like This: