മൊറട്ടോറിയം കാലത്തെ പലിശ: സുപ്രീംകോടതിയിൽ ഇന്നും വാദം കേൾക്കൽ തുടരും

Web Desk

ന്യൂഡല്‍ഹി

Posted on September 03, 2020, 8:32 am

മൊറട്ടോറിയം കാലത്ത് ബാങ്ക് വായ്പകൾക്ക് പലിശയും പലിശയുടെ മേൽ പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതിയിൽ തുടരും. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് വാദം കേൾക്കൽ തുടങ്ങുക.

മൊറട്ടോറിയം കാലത്തെ പലിശ പൂർണമായി പിൻവലിക്കുകയോ പലിശ നിരക്ക് കുറയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജികൾ. ലോക്ഡൗൺ കാലത്ത് ബാങ്കുകൾ ജനങ്ങളെ സഹായിക്കുന്നതിന് പകരം ലാഭം ഉണ്ടാക്കാനാണ് ശ്രമിച്ചത്. ബാങ്കുകളുടെ ഏജൻറായി പ്രവർത്തിക്കാനാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നുകേസിൽ കേന്ദ്ര സർക്കാരിൻറെ വാദമായിരിക്കും ഇന്ന് നടക്കുക.

അതേസമയം, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തും.

Eng­lish sum­ma­ry: Inter­est in mora­to­ri­um period

You may also like this video: