Web Desk

ന്യൂഡൽഹി

June 04, 2020, 10:40 pm

മോറട്ടോറിയത്തിലും പലിശ ഈടാക്കും: സുപ്രീംകോടതിയിൽ റിസർവ് ബാങ്ക്

Janayugom Online

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ആറുമാസത്തെ മോറട്ടോറിയത്തിന് ഒപ്പം പലിശകൂടി ഒഴിവാക്കാനാകില്ലെന്ന് റിസർവ് ബാങ്ക്. ഇത്തരത്തിൽ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കരുതെന്ന് റിസർവ് ബാങ്ക് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിർബന്ധിത പലിശ എഴുതിത്തള്ളൽ ബാങ്കുകൾക്ക് രണ്ടുലക്ഷംകോടി രൂപയുടെ ബാധ്യതയുണ്ടാക്കും. ഇത് രാജ്യത്തിന്റെ ധനകാര്യസ്ഥിതിയെ തകിടംമറിക്കുമെന്നും സുപ്രീംകോടതിയിൽ ആർബിഐ ചൂണ്ടിക്കാട്ടി.

എന്നാൽ ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ വലുതല്ല ഒരു സാമ്പത്തിക വശവും എന്നാണ് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി പറഞ്ഞത്. ആറുമാസത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയച്ചതിനെതുടർന്നാണ് റിസർവ് ബാങ്ക് ഇത്തരത്തിൽ മറുപടി നൽകിയത്. നേരത്തെ, മാർച്ച് ഒന്നുമുതൽ മെയ് 31വരെയുള്ള വായ്പ ഗഡുഅടയ്ക്കുന്നതിനാണ് ആർബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് രണ്ടാം ഘട്ടം മോറട്ടോറിയം പ്രഖ്യാപിക്കുകയും ഈ സൗകര്യം ഓഗസ്റ്റ് 31വരെ നീട്ടുകയും ചെയ്തു.

ENGLISH SUMMARY:Interest on mora­to­ri­um charged: RBI in Supreme Court
You may also like this video