Web Desk

ന്യൂഡൽഹി

June 02, 2021, 7:48 pm

പലിശനിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ല: ആര്‍ബിഐ

Janayugom Online

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതങ്ങള്‍ നിലനില്‍ക്കെ ആര്‍ബിഐ ധനനയ സമിതിയോഗം പലിശ നിരക്കില്‍ തല്‍സ്ഥിതി തുടര്‍ന്നേക്കും.

രാജ്യത്തിന്റെ മിക്ക മേഖലകളും ലോക്ഡൗൺ നിയന്ത്രണങ്ങളിലാണ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഏപ്രിലിലും പലിശനിരക്കില്‍ മാറ്റംവരുത്തിയിരുന്നില്ല. റിപ്പോ നിരക്ക് അന്ന് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും ആർബിഐ നിലനിര്‍ത്തിയിരുന്നു. മൂന്നുദിവസം നീളുന്ന പണനയ സമിതിയോഗം ഇന്നലെ ആരംഭിച്ചു. 

ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 4.29 ആണ് രേഖപ്പെടുത്തിയത്. അതേസമയം മൊത്തവില സൂചികയിലെ പണപ്പെരുപ്പം ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലുമാണ്. കോവിഡ് ആഘാതത്തില്‍ ജിഡിപിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 7.3 ശതമാനം ചുരുക്കമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. ഡൽഹി അടക്കം അൺലോക്ക് പ്രക്രിയയിലേക്ക് കടന്നതോടെ വ്യാപാരരംഗത്തും ഉണര്‍വുണ്ടായിട്ടുണ്ട്.
eng­lish summary;Interest rates may not change: RBI
you may also like this video;