രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് കിങ് ഖാന്‍

Web Desk
Posted on December 17, 2018, 10:25 am

ദുബായ്: എം ടിയുടെ രണ്ടാമൂഴം സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിങ് ഖാന്‍ ഇക്കാര്യം അറിയിച്ചത്. രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല . പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്. മഹാഭാരതം വായിച്ചിട്ടുണ്ട്. അത് വലിയ രീതിയില്‍ ആകര്‍ഷിച്ചിരുന്നെന്നും മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് താനെന്നനും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ആയിരം കോടി രൂപ ബജറ്റില്‍ സിനിമ ഉണ്ടാകുന്നത് സന്തോഷകരമാണ് എന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.