മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അധ്യാപകരില്‍ നിന്നും ഫാത്തിമയ്ക്ക് മാനസിക പീഡനമേല്‍ക്കേണ്ടി വന്നില്ലെന്നും പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണ് ഫാത്തിമ ആത്മഹത്യ ചെയ്തത് എന്നുമാണ് അഭ്യന്തരസമിതിയുടെ കണ്ടെത്തല്‍. എന്നാൽ ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ പരാമർശിക്കുന്ന ഐഐടി അധ്യാപകന് സുദര്ശന് പത്മനാഭന് അടക്കമുള്ള ആരുടെയും പേര് റിപ്പോർട്ടിലില്ല.
നന്നായി പഠിക്കുമായിരുന്ന ഫാത്തിമയ്ക്ക് സെമസ്റ്റർ പരീക്ഷയിൽ ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നും അഭ്യന്തരസമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഫാത്തിമയുടെ വീട്ടുകാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ മദ്രാസ് ഐഐടിയുടെ അഭ്യന്തരസമിതി നടത്തിയ അന്വേഷണത്തില്‍ തള്ളിക്കളയുന്നുണ്ട്.
ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ചെന്നൈ കോട്ടൂർപുരം പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടും കുടുംബം ഡിസംബര്‍ 31‑ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
English Summary: Internal committee of madras IIT submits report regards Fathima Latheefs death.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.