കൊച്ചി- യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള യൂറോപ്യൻ ഫുഡ് സ്റ്റഡീസ് ആന്റ് ട്രെയിനിങ്ങ് അലൈൻസ് നടത്തിയ രാജ്യാന്തര പ്രബന്ധ മത്സരത്തിൽ കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ (കുഫോസ്) വിദ്യാർത്ഥികൾക്ക് പുരസ്കാരം. സ്വന്തം രാജ്യത്തെ ഭക്ഷ്യവൈവിധ്യത്തിന്റെ തനത് സവിശേഷതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതായിരുന്നു മത്സരവിഷയം.
25 രാജ്യങ്ങളിലെ ഫുഡ് സയൻസ് വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ കുഫോസിലെ അമല ടോണി, ചിത്ര ഹരിനാരായണൻ, എ അശ്വതി എന്നിവർ ചേർന്ന് തയ്യാറാക്കിയ പ്രബന്ധം ലോകത്തിലെ മികച്ച പത്ത് പ്രബന്ധങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. കുഫോസിൽ എം. എസ്. സി ഫുഡ് സയൻസ് ആന്റ് ടെക്നോളജി മൂന്നാം സെമസ്ററർ വിദ്യാർത്ഥികളാണ് മൂവ്വരും.
നാരങ്ങാത്തൊലിയും വാഴനാരും മുരിങ്ങ, പപ്പായ, കൊന്ന എന്നിവയുടെ വിത്തുകളും ഉപയോഗിച്ച് നൂറ് ശതമാനം സുരിക്ഷതമായി കുടിവെള്ളം ശുദ്ധീകരിക്കുന്നത് സംബന്ധിച്ച പ്രബന്ധമാണ് ഇവർ അവതരിപ്പിച്ചത്. ചെലവ് കുറഞ്ഞ ഈ മാർഗ്ഗത്തിലൂടെ കുടിവെള്ളത്തിലെ ബാക്ടീരയകളെയും മാലിന്യങ്ങളെയും പൂർണ്ണമായും നീക്കാൻ കഴിയും.
യുറോപ്യൻ യൂണിയൻ നടത്തുന്ന ഉന്നത പരിശീലനത്തിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് മൂന്ന് പേർക്കും സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട് ഏക പ്രബന്ധം ഇവരുടേതാണ്.
ENGLISH SUMMARY: International Award for KUFOS Students
YOU MAY ALSO LIKE THIS VIDEO