Janayugom Online
internatinal ayush conclave

ഇന്റര്‍നാഷണല്‍ ആയുഷ്‌ കോണ്‍ക്ലേവ്‌ മാറ്റിവച്ചു

Web Desk
Posted on August 23, 2018, 3:49 pm

കൊച്ചി: സെപ്‌തംബര്‍ ഏഴു മുതല്‍ പതിനൊന്നുവരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍നാഷണല്‍ ആയുഷ്‌ കോണ്‍ക്ലേവ്‌ നവംബര്‍ മാസത്തിലേക്ക്‌ മാറ്റിയതായി സംഘാടക സമതി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.
കേരളത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച പ്രകൃതി ദുരന്തത്തിന്റെയും പ്രളയത്തിന്റെയും സാഹചര്യത്തിലാണ്‌ തീരുമാനം.

പ്രളയ ബാധിത പ്രദേശങ്ങളില്‍ വൈദ്യ സഹായം എത്തിക്കുന്നതിനും തുടര്‍ന്നുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നതിനും ആയുഷ്‌ ഡോക്ടര്‍മാര്‍ക്ക്‌ സംഘാടക സമിതി നിര്‍ദേശം നല്‍കി. ആയുഷ്‌ കോണ്‍ക്ലേവിന്‌ വേണ്ടി രൂപീകരിച്ചിരുന്ന കോര്‍ഡിനേഷന്‍ ടീമിലെ ഡോക്ടര്‍മാരെ മുഴുവന്‍ പ്രളയ‑ദുരിതബാധിത പ്രദേശങ്ങളില്‍ വിന്യസിക്കാനും തീരുമാനിച്ചു.