രാജ്യാന്തര ബ്യൂട്ടി ട്രേഡ് ഫെയറിന് തുടക്കമായി 

Web Desk
Posted on December 12, 2017, 8:21 pm
മറൈൻഡ്രൈവിൽ നടക്കുന്ന രാജ്യാന്തര ബ്യൂട്ടി ട്രേഡ് ഫെയറിൽ പ്രശസ്ത ഹെയർ ഡിസൈനർ നെരുണിക പുതിയ ഹെയർ ഡിസൈൻ രീതി പരിചയപ്പെടുത്തുന്നു
കൊച്ചി: ഓൾ കേരള കോസ്മെറ്റിക്സ് സെയിൽസ് ആൻഡ് സപ്ലൈസ് അസോസിയേൻ സംഘടിപ്പിക്കുന്ന രാജ്യാന്തര   ബ്യൂട്ടി ട്രേഡ് ഫെയറിന് തുടക്കമായി. ഹെയർ കട്ടിങ് രംഗത്തെ നൂതന പ്രവണതകൾ പരിചയപ്പെടുത്തുന്ന സെഷനുകൾക്ക് പുറമെ രാജ്യാന്തര പ്രശസ്തരായ ഹെയർ ഡിസൈനർമാർ നയിക്കുന്ന ഡെമോ സെഷനുകളും നടക്കും. മേക്കപ്പ് രംഗത്തെ അഞ്ച് പ്രമുഖ ആർട്ടിസ്റ്റുകൾ പങ്കെടുത്ത  അഞ്ച് വ്യത്യസ്ത തരത്തിലുള്ള ലൈവ് ബ്രൈഡൽ മേക്കപ്പ് ഷോ നവ്യാനുഭവമായി. ബ്യൂട്ടി, കോസ്മറ്റിക് മേഖലയിലെ ഉപകരണങ്ങളും സൗദര്യവർധക വസ്തുക്കളും പരിചയപ്പെടുത്തുന്ന എഴുപതോളം സ്റ്റാളുകളും ട്രേഡ് ഫെയറിലുണ്ട്. ഹെയർ ഡിസൈൻ രംഗത്തെ നൂതന ട്രെൻഡ് പരിചയപ്പടുത്തുന്ന സെഷനുകളും ആദ്യ ദിനം നടന്നു.
മറൈൻഡ്രൈവിൽ നടക്കുന്ന രാജ്യാന്തര ബ്യൂട്ടി ട്രേഡ് ഫെയറിൽ പ്രശസ്ത ഹെയർ ഡിസൈനർ ജയ് ദേവ്‌ദ ഡിസൈൻ രീതി പരിചയപ്പെടുത്തുന്നു
അഞ്ച് മിനിറ്റിൽ ഹെയർ സേഫ്റ്റൻ ചെയ്യുന്ന ഉപകരണങ്ങൾ മുതൽ സ്വന്തമായി ചെയ്യാവുന്ന ഹെയർ കളറിംഗ്, ഹെയർ ഡിസൈനിങ് രീതികളും പരിചയപ്പെടുത്തുന്നു. ഹരികൃഷ്ണൻ, അബാസ് ഷെയ്ഖ്, രാഹുൽ കുക്കുമ്പ, ജയ് ദേവ്‌ദ, നെരുണിക, സുബ്രൻസ് ഇറ എന്നിവർ ലൈവ് ബ്രൈഡൽ മേക്കപ്പ് ഷോയിലൂടെ ഈ രംഗത്തെ പുതിയ ട്രെൻഡുകൾ ബ്യൂട്ടീഷന്മാർക്ക് പരിചയപ്പെടുത്തി. ഫേഷ്യൽ ട്രീറ്റ്മെൻറ്, ഹെയർ സോഫ്റ്റനിങ്, പെർമനന്റ് സ്കിൻ വൈറ്റനിംഗ്, പെർമനന്റ് ഹെയർ റിമൂവിങ്,രീതികളും ട്രേഡ് ഫെയറിൽ പരിചയപ്പെടുത്തി. ബ്യൂട്ടി ട്രേഡ് ഫെയർ എക്സ്പോയിൽ ഇന്ന് ബോളിവുഡ് ഹെയർ സ്റ്റൈലിസ്റ്റ് മിത വ്യാസ് വിവിധ ഡിസൈനുകൾ പരിചയപ്പെടുത്തും. ബ്യൂട്ടി രംഗത്തെ കോസ്മെറ്റിക്സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവ കമ്പനി വിലയ്ക്ക് നേരിട്ട് വാങ്ങാവുന്ന സൗകര്യവും ട്രേഡ് ഫെയർ എക്സ്പോയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഓൾ കേരള കോസ്മെറ്റിക്സ് സെയിൽസ് ആൻഡ് സപ്ലൈസ് അസോസിയേഷൻ രക്ഷാധികാരി അനിൽ ജോബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവേശനം സൗജന്യം.