March 21, 2023 Tuesday

കുറ്റവാളികളെ തൂക്കിലേറ്റിയ നടപടിയെ അപലപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി

Janayugom Webdesk
March 20, 2020 12:16 pm

അപലപിച്ച് നീതിന്യായ കോടതി. കുറ്റവാളികളെ തൂക്കിലേറ്റിയ നടപടിയെ അപലപിച്ച് അന്താരാഷ്ട്ര നീതിന്യായ  കോടതി. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കി മണിക്കൂറുകള്‍ പിന്നിടവെയാണ് അന്താരാഷ്ട നീതി ന്യായ കോടതി നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്.

പ്രതികളെ തൂക്കിലേറ്റിയത് അപലപനീയമാണ്. നടപടി നിയമവാഴ്ചയോടുള്ള അനാദരവാണെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഏഷ്യ പസഫിക് ഡയറക്ടര്‍ ഫ്രഡറിക് റോസികി പറഞ്ഞു. വധശിക്ഷ നടപ്പാക്കിയതിലൂടെ സ്ത്രീയെ നീതിയോട് അടുപ്പിച്ചുവെന്ന് കരുതാന്‍ സാധിക്കില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ തുടരുന്ന വധശിക്ഷ സമ്പ്രദായം അവസാനിപ്പിക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭരണകൂടം നിയമ വാഴ്ചയുടെ പേരില്‍ നടത്തുന്ന കൊലപാതകം ഹിംസയെ ആഘോഷിക്കുന്നത് പോലെയാണെന്ന് ഐസിജെ ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

നീതിയിലേക്ക് സ്ത്രീകളെ അടുപ്പിക്കുകയാണ് വേണ്ടത്. വധശിക്ഷയുടെ അനന്തര ഫലം വെളിവായതാണ്. ഇത് സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നില്ല. വധശിക്ഷ നിര്‍ത്തലാക്കാന്‍ സ്വത്വര നടപടികള്‍ കൈക്കൊള്ളണം. നിയമ വ്യവസ്ഥകളില്‍ ക്രമാനുഗതമായ മാറ്റം കൊണ്ടുവരണം. ഇതിനായി യു എന്‍ ജനറല്‍ അസംബ്ലി പ്രമേയങ്ങള്‍ മാനദണ്ഡമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

updat­ing…

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.