Wednesday
20 Feb 2019

രാജ്യന്തര മൗണ്ടൻ സൈക്ളിംഗ് ചാമ്പ്യൻഷിപ്പ് ട്രയൽ റൺ നടത്തി നാളെ ട്രാക്കിൽ മത്സരങ്ങൾ

By: Web Desk | Friday 7 December 2018 8:11 PM IST

മാനന്തവാടി: അഞ്ചാമത് രാജ്യാന്തര മൗണ്ടൻ സൈക്ളിങ്ചാമ്പ്യൻഷിപ്പ് ട്രയൽ റൺ നടത്തി.നാളെ ട്രാക്കിൽ മത്സരങ്ങൾ നടക്കും.  ജില്ല മൂന്നാം തവണയും പഞ്ചാരക്കൊല്ലി ഇത് രണ്ടാം തവണയുമാണ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. ജില്ലയിലെ പൊഴുതനയിലാണ് ആദ്യമായി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. മുമ്പ് കൊല്ലം തെൻമലയിലും, തിരുവനന്തപുരം നെയ്യാറിലുമാണ് മുമ്പ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും  കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുമാണ് പ്രധാന സംഘാടകർ.

cycling 2

സൈക്ളിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലെ വിദഗ്ധർ ആവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകും. 10 രാജ്യങ്ങളിൽ നിന്നായി 22 വിദേശ താരങ്ങളും 40 പുരുഷ ദേശീയ താരങ്ങളും 20 വനിത ദേശീയ താരങ്ങളുമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.എം ടി ബി യിൽ ആദ്യമായാണ് വനിതകൾക്കായി മത്സരം ഏർപ്പെടുത്തിയത്. 4.8 കീലോമീറ്റർ ദൂരമുള്ള ട്രാക്കിൽ പുരുഷൻമാർക്ക് 6 ലാപ്പും, വനിതകൾക്കായി 2 ലാപ്പിലുമാണ് മത്സരങ്ങൾ. ചാമ്പ്യൻഷിപ്പിന്റ് ഔദ്യോഗിക ഉദ്ഘാടനം രാവിലെ 9 മണിക്ക് ഒ ആർ കേളു എം എൽ എ നിർവ്വഹിക്കും.  ഇക്കോ ടൂറിസം ഡയരക്ടർ പി പ്രമോദ് ഫ്ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനദാനം നിർവ്വഹിക്കും.