വിദേശത്ത് വണ്ടിയോടിക്കാൻ ഇനി മലപ്പുറത്ത് ടെസ്റ്റ് പാസായാൽ മതി! പുതിയ സംവിധാനം ഇങ്ങനെ

Web Desk

തിരുവനന്തപുരം

Posted on February 20, 2020, 9:24 pm

ഷാർജയിലെ ഡ്രൈവിംഗ് സ്കൂളിന്റെ മാതൃകയിൽ അന്താരാഷ്ട്ര ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ കേരളത്തിലേക്ക് എത്തിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മലപ്പുറത്തെ വേങ്ങരയിലാണ് ഈ സ്ഥാപനം സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നത്. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കാനാകുമെന്നതാണ് ഈ സെന്ററിന്റെ പ്രത്യേകത. വേങ്ങരയിലെ ഇൻകെലിന്റെ വ്യവസായ പാർക്കിന് അടുത്തുള്ള 25 ഏക്കർ സ്ഥലത്തിനടുത്താണ് ഈ സെന്റർ ഉയരുക. ഷാർജാ സർക്കാരിനു മുന്നിൽ കേരളം ഉന്നയിച്ച പ്രധാന വിഷയങ്ങളിലൊന്നാണ് ഇത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനായി, ഷാര്‍ജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി മേല്‍നോട്ടം വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ അധികം താമസിയാതെ തന്നെ സര്‍ക്കാര്‍ ഒപ്പിടും. ഇന്ത്യയില്‍ ആദ്യമായി വരുന്ന ഈ സംരംഭത്തിനായുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Inter­na­tion­al dri­ving cen­ter in ker­ala soon

You may also like this video