ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് അഖിലേന്ത്യ പെര്‍മിറ്റ്

Web Desk

ന്യൂഡല്‍ഹി:

Posted on July 04, 2020, 9:56 pm

ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് അഖിലേന്ത്യ പെര്‍മിറ്റ് അനുവദിക്കാൻ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം. ഇതിനായി കേന്ദ്ര മോട്ടോർ വാഹന നിയമം 1989ലെ നാഷണൽ പെർമിറ്റ് വ്യവസ്ഥ ഭേദഗതി ചെയ്ത് ‘ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ഓതറൈസേഷൻ ആന്റ് പെർമിറ്റ് റൂള്സ് 2020’ എന്ന പേരിൽ പുതിയ ചട്ടങ്ങൾ കൊണ്ടുവരും.

രാജ്യത്ത് എവിടെയും സഞ്ചരിക്കാനുള്ള നാഷണല്‍ പെര്‍മിറ്റ് ചരക്കു വാഹനങ്ങള്‍ക്ക് വിജയകരമായി നടപ്പാക്കിയതിന്റെ ചുവടുപിടിച്ചാണ് നീക്കമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാൻ അവസരമുണ്ട്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ഓതറൈസേഷന്‍ ആന്റ് പെർമിറ്റിനായി ഓൺലൈൻ വഴി അപേക്ഷിക്കാൻ കഴിയും. 30 ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് ലഭിക്കും. മൂന്നുമാസമോ അതിന്റെ ഗുണിതങ്ങളോ ആയാണ് പെര്‍മിറ്റ് അനുവദിക്കുക. മൂന്നുവര്‍ഷമാണ് ഒറ്റത്തവണ അനുവദിക്കുന്ന പരമാവധി കാലാവധി.

ENGLISH SUMMARY: INTERNATIONAL PERMIT FOR TOURIST VEHICLES

YOU MAY ALSO LIKE THIS VIDEO