Web Desk

ശ്രീനഗർ

February 18, 2021, 9:35 am

അന്താരാഷ്‌ട്ര സംഘം കശ്‌മീരിലെത്തി; 24 അംഗ പ്രതിനിധി സംഘം സന്ദർശനം തുടങ്ങി

Janayugom Online

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ യൂറോപ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 24 അംഗ പ്രതിനിധി സംഘം സന്ദർശനം തുടങ്ങി. നയതന്ത്ര പ്രതിനിധി സംഘത്തിന്റെ രണ്ടു ദിവസത്തെ സന്ദർശനം കനത്ത സുരക്ഷയിലാണ്.‌ ബ്രസീൽ, ക്യൂബ, ബംഗ്ലാദേശ്‌, ഇയുവിന്റെയും ഫ്രാൻസ്‌, മലേഷ്യ തുടങ്ങി 23 രാജ്യങ്ങളുടെയും പ്രതിനിധികളാണ്‌ സംഘത്തിലുള്ളത്‌. ബുദ്‌ഗാമിലുള്ള സർക്കാർ കോളജിൽ ഇവർ പങ്കെടുത്ത്‌ ഔപചാരിക ചടങ്ങ്‌ നടന്നു.കഴിഞ്ഞവർഷം അമേരിക്കയുടെ അടക്കം 17 രാജ്യത്തിന്റെ പ്രതിനിധികൾ സന്ദർശിച്ചിരുന്നു.

അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയതായി അധികൃതർ അവകാശപ്പെട്ടു. പ്രതിനിധികൾ വിവിധ ഗ്രാമമുഖ്യൻമാരുമായി സംഭാഷണം നടത്തി പ്രശ്‌നങ്ങൾ മനസ്സിലാക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ജില്ലാ വികസന കൗൺസിൽ പ്രതിനിധികൾ, തദ്ദേശ പ്രതിനിധികൾ എന്നിവരുമായി സംഘം കൂടിക്കാഴ്‌ച നടത്തും. ചില സംഘടനകൾ ഹർത്താലിന്‌ ആഹ്വാനം ചെയ്‌തിരുന്നു. ശ്രീനഗറിൽ പലമേഖലകളും അടച്ചുപൂട്ടിയതിന്‌ സമാനമായിരുന്നു. 

ENGLISH SUMMARY:International team arrives in Kashmir
You may also like this video