അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടികൾക്ക് ഇന്ന് തുടക്കം.‘സ്ത്രീകളുടെ അവകാശത്തിന് തലമുറകളുടെ തുല്യത’ എന്ന യുഎൻ ആശയം ലക്ഷ്യമാക്കി ഇന്ന് മുതൽ എട്ട് വരെ സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വനിത കമ്മിഷൻ, ജെൻഡർ അഡൈ്വസറി ബോർഡ്, വനിത വികസന കോർപറേഷൻ, സോഷ്യൽ വെൽഫെയർ ബോർഡ്, കുടുംബശ്രീ, സാമൂഹ്യ സുരക്ഷ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് വനിത ശിശുവികസന വകുപ്പ് രൂപീകൃതമായിട്ട് രണ്ട് വർഷം തികയുകയാണ്. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി നിരന്തര ഇടപെടലുകളാണ് നടത്തുന്നത്. പൊതുജന പിന്തുണ ഉറപ്പാക്കി ഇവ സാക്ഷാത്ക്കരിക്കാനാണ് ‘സധൈര്യം മുന്നോട്ട്‘ന്റെ ഭാഗമായി ഈ വർഷത്തെ അന്താരാഷ്ട്ര വനിത ദിനം ഒരാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന വാരാചരണമാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
മാർച്ച് ഒന്നിന് സർഗ, രണ്ടിന് ധിഷണ, മൂന്നിന് രജനി, നാലിന് നീതി, അഞ്ചിന് അഭിനയ, ആറിന് വിദ്യ, ഏഴിന് ശക്തി, എട്ടിന് വനിതാദിന പുലരി എന്നിങ്ങനെയാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്ന പുരസ്കാരവും ഏഴിന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അന്നേദിവസം രാത്രി 8.30 മണിമുതൽ എല്ലാ ജില്ലകളിലും വിവിധ സംഘനകളുടെ നേതൃത്വത്തിൽ രാത്രി നടത്തം, ബൈക്ക് റൈസ്, നൈറ്റ് ഷോപ്പിംഗ് ഉണ്ടായിരിക്കും.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.