27 March 2024, Wednesday

Related news

December 30, 2023
September 24, 2023
August 8, 2023
July 12, 2023
July 11, 2023
July 7, 2023
July 1, 2023
June 26, 2023
June 15, 2023
June 13, 2023

താരങ്ങളോട് മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ട്; ബ്രിജ് ഭൂഷണിനെതിരെ അന്താരാഷ്ട്ര ഗുസ്തി റഫറിയുടെ മൊഴി

Janayugom Webdesk
June 9, 2023 12:43 pm

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ അന്താരാഷ്ട്ര ഗുസ്തി റഫറി ജഗ്ബീര്‍ സിംഗിന്റെ മൊഴി. ബ്രിജ് ഭൂഷണ്‍ ഗുസ്തി താരങ്ങളോട് മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ടെന്നാണ് ജഗ്ബീര്‍ സിംഗ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.ബ്രിജ് ഭൂഷണിനെതിരായ കേസില്‍ നിര്‍ണായകമാകുന്നതാണ് ജഗ്ബീര്‍ സിംഗിന്റെ മൊഴി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ പുറകില്‍ സ്പര്‍ശിക്കുന്നതും താരം കൈ തട്ടി മാറ്റുന്നതിനും സാക്ഷിയാണെന്ന് ജഗ്ബീര്‍ സിംഗ് പറയുന്നു. ദില്ലി പൊലീസിന് ജഗ്ബീര്‍ സിംഗ് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്.

eng­lish summary;International wrestling ref­er­ee’s state­ment against Brij Bhushan
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.