August 19, 2022 Friday

Related news

August 16, 2022
August 16, 2022
August 14, 2022
August 12, 2022
August 12, 2022
July 9, 2022
July 8, 2022
July 3, 2022
June 26, 2022
June 26, 2022

കശ്മീരിൽ ഇന്റർനെറ്റ് 2ജി സേവനങ്ങൾ പുനഃസ്ഥാപിച്ചു

Janayugom Webdesk
ശ്രീനഗർ
January 25, 2020 3:02 pm

കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. ഇന്നലെ മുതലാണ് കശ്മീരിലെ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്. എന്നാൽ സമൂഹമാധ്യമങ്ങളുടെയും പ്രശ്നബാധിത പ്രദേശങ്ങളിലെ ഇന്റര്‍നെറ്റിന്റെയും വിലക്ക് തുടരും. മൊബൈലുകളിൽ ടുജി വേഗത്തിൽ ഇന്റർനെറ്റ് കിട്ടുമെന്നാണു ജമ്മു കശ്മീർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ സൂചിപ്പിക്കുന്നത്. മുൻ ഓർഡറുകൾ അനുസരിച്ച് നിശ്ചിത ലൈനിലൂടെ ആശുപത്രികൾ, ഹോട്ടൽ തുടങ്ങിയവയിലേക്ക് ബ്രോഡ്‌ബാൻഡ് കണക്ഷൻ ലഭിക്കും.

അഞ്ചു മാസത്തിലേറെ നീണ്ട നിരോധനത്തിനുശേഷമാണ് 2ജി സേവനം താഴ്‍വരയിൽ ലഭ്യമായിരിക്കുന്നത്. ജമ്മു കശ്മീർ ഭരണകൂടം അംഗീകരിച്ച 301 വെബ്സൈറ്റുകൾ മാത്രമേ പൊതുജനത്തിനു ലഭ്യമാകൂ. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് സേവനം ലഭിക്കും. ബാങ്കിങ്, വിദ്യാഭ്യാസം, വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളാണ് ഇപ്പോൾ കിട്ടുന്നത്. മന്ദഗതിയിലുള്ള 2ജി നെറ്റ്‌വർക്ക് കണക്ഷനാണ് ലഭിക്കുന്നത്. സർക്കാർ അംഗീകാരമുള്ള വെെറ്റ് ലിസ്റ്റിൽ പേരുള്ള വെബ്‌സൈറ്റുകളിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അവയിലൂടെ സെർച്ച് എ‍ഞ്ചിനുകളും വാർത്തകളും ലഭിക്കും. പോസ്റ്റ്-പെയ്ഡ്, പ്രീ-പെയ്ഡ് മൊബൈൽ സിം കാർഡുകളിൽ 2 ജി ഡാറ്റ സേവനങ്ങൾ അനുവദിക്കും.

you may also like this video;

50 ലധികം വാർത്താ വെബ്‌സൈറ്റുകൾ ഉൾപ്പെടെ 150 ലധികം വെബ്‌സൈറ്റുകളാണ് വൈറ്റ് ലിസ്റ്റിൽ ചേർത്തത്.‌ മുഖ്യധാരാ ഇന്ത്യൻ‌ പത്രങ്ങളും സി‌എൻ‌എൻ‌, ദി ന്യൂയോർക്ക് ടൈംസ്, വാൾ‌സ്ട്രീറ്റ് ജേണൽ‌, വാഷിംഗ്ടൺ‌ പോസ്റ്റ് തുടങ്ങിയ വിദേശ പ്രസിദ്ധീകരണങ്ങളും വൈറ്റ് ലിസ്റ്റുചെയ്ത വാർത്താ വെബ്സെെറ്റുകളിൽ ഉൾ‌പ്പെടുന്നു. ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരെ ജനുവരി പത്തിനു സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇന്റർനെറ്റ് വിലക്ക് പുനരവലോകനം ചെയ്യണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു മുതലാണ് മൊബൈൽ ഇന്റർനെറ്റ്, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്. ജനുവരി ഒന്നിന് എസ്എംഎസ് സേവനങ്ങൾ ആരംഭിച്ചു. ജനുവരി 15 മുതൽ സർക്കാർ അവശ്യ സേവനങ്ങൾക്കായി ബ്രോഡ്ബാൻഡ് പുനഃസ്ഥാപിച്ചിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.