Janayugom Online
Mehul Choksi- Janayugom

മെഹുല്‍ ചോക്‌സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്

Web Desk

ന്യൂഡല്‍ഹി

Posted on December 13, 2018, 1:28 pm

പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്.സിബിഐയുടെ നിര്‍ദ്ദേശപ്രകാരം ഇന്റര്‍പോളാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ചോക്‌സിക്കെതിരെ മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

നിലവില്‍ ആന്റിഗ്വായില്‍ താമസിക്കുന്ന ചോക്‌സിയെ അധികൃതര്‍ പിടികൂടാനും ഇന്ത്യയ്ക്ക് ഏല്‍പ്പിക്കാനും സാധ്യതയുണ്ട്. ചോക്‌സിയുടെ നീക്കങ്ങള്‍ പിന്തുടര്‍ന്ന് ഒരു കാരണവശാലും രാജ്യം വിടാനും അധികൃതര്‍ അനുവദിക്കില്ല. ജനുവരിയിലാണ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്.

അതിനുശേഷം, ആന്റിഗ്വയില്‍ പൗരത്വം നേടുകയും ചോക്‌സി അവിടെ താമസമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി 15 ന് ആന്റിഗ്വയില്‍ പൗരത്വം നേടി സത്യപ്രതിജ്ഞ നേടിയതിനു ശേഷം ജനുവരി 29 നാണ് ചോക്‌സിക്കെതിരെയും അനന്തരവനും വജ്രവ്യാപാരിയുമായ നീരവ് മോഡിക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. പതിമൂവായിരം കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് കേസ്.