ചരിത്രത്തിലാദ്യമായി കോവിഡിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി മാറ്റി വെച്ചു. ഡിസംബറില്‍ യുഎഇയില്‍ നടക്കാനിരുന്ന 89ാമത് ജനറല്‍ അസംബ്ലിയാണ് മാറ്റി വച്ചത്.
മഹാമാരിയുടെ പശ്ചാത്തലത്തിലും പരിഹാരം കണ്ടെത്തുന്നതിനായി യുഎഇ അധികൃതര്‍ പരാമാവധി ശ്രമിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം ജനറല്‍ അസംബ്ലി നടത്തുന്നത് പ്രായോഗികമല്ലെന്ന് ഇന്റര്‍പോള്‍ സെക്രട്ടറി ജുര്‍ഗെൻ സ്റ്റോക്ക് പറഞ്ഞു.
നിയമപരവും സാങ്കേതികവും ആയ കാരണങ്ങളാല്‍ വെര്‍ച്വല്‍ ജനറല്‍ അസംബ്ലി നടക്കാനുളള സാഹചര്യവും നിലവില്ലെന്ന് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. അടുത്ത വര്‍ഷം അസംബ്ലി നടക്കുന്ന തീടതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.അടുത്ത വര്‍ഷം അസംബ്ലി നടക്കേണ്ടത് ഇന്ത്യയിലാണ്.
ENGLISH SUMMARY: Interpol general assembly postponed
YOU MAY ALSO LIKE THIS VIDEO