കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചു. ബ്ലൂ കോര്‍ണര്‍ നോട്ടീസാണ് ഇന്റര്‍പോള്‍ പുറത്തിറക്കിയിരിക്കുന്നത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ദിയാക്കി പീഡിപ്പിച്ച കേസിലാണ് നിത്യാനന്ദക്കെതിരേ ഗുജറാത്ത് പോലീസ് കേസെടുത്തിരുന്നത്. എന്നാല്‍ ഇതിനുപിന്നാലെ വിവാദ ആള്‍ദൈവം രാജ്യംവിടുകയായിരുന്നു. ഇയാളിപ്പോൾ കരീബിയൻ രാജ്യമായ ട്രിനിഡാസ് ആന്റ് ടൊബാഗോയിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവില്‍ ഗുജറാത്ത് പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്റര്‍പോളും നിത്യാനന്ദയ്ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
എന്നാൽ എവിടെയാണെന്ന് കൃത്യമായ അറിയില്ലെങ്കിലും ഇടയ്ക്കിടെ നിത്യാനന്ദയുടെ പ്രഭാഷണ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ വീഡിയോയില്‍ തന്നെ ആര്‍ക്കും തൊടാനാകില്ലെന്നായിരുന്നു വിവാദ ആള്‍ദൈവത്തിന്റെ അവകാശവാദം. ഡിസംബറില്‍ നിത്യാനന്ദയുടെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നെങ്കിലും അദ്ദേഹം രാജ്യംവിടുകയായിരുന്നു. ഇതിനിടെ, ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിച്ചതായി വെബ്സൈറ്റ് വഴി പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ നിത്യാനന്ദ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നായിരുന്നു ഇക്വഡോറിന്റെ പ്രതികരണം.
English Summary: Interpol issued blue corner notice against self declared god nithyanandha
You may also like this video