എക്‌സൈസ് വാഹനത്തില്‍ അതിര്‍ത്തി കടന്ന അധ്യാപികയ്ക്കെതിരെ കേസ്

Web Desk

വയനാട്

Posted on April 23, 2020, 5:40 pm

മുത്തങ്ങയില്‍ എക്സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക അതിര്‍ത്തി കടന്ന സംഭവത്തില്‍ അധ്യാപികയ്ക്കും എക്സൈസ് ഉദ്യോഗസ്ഥനുമെതിരെ കേസ്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പി അനുവദിച്ച പാസുമായാണ് തലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക കാമന ശര്‍മ്മ കര്‍ണാടക അതിര്‍ത്തി കടന്നത്.

അധ്യാപികയെ വയനാട് ചുരവും മുത്തങ്ങ അതിര്‍ത്തികളും കടക്കാന്‍ സഹായിച്ച കല്‍പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്സ്പെക്ടര്‍ ഷാജഹാനെതിരെയും വകുപ്പ് തല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. അതിര്‍ത്തി കടക്കുന്നതിനുള്ള പാസ് അനുവദിക്കാന്‍ പൊലീസിന് അധികാരമില്ല. ജില്ലാ കളക്ടര്‍മാരാണ് അന്തര്‍ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ പാസ് അനുവദിക്കേണ്ടത്. എന്നാല്‍ ഈ നിയമങ്ങലെല്ലാം ലംഘിച്ച് അതിര്‍ത്തി കടന്നതിനാണ് അധ്യാപികയ്ക്കെതിരെ വൈത്തിരി പൊലീസ് സ്റ്റേഷനില്‍ പകര്‍ച്ച വ്യാധി തടയല്‍ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്.

Eng­lish Sum­ma­ry: Inter­state bor­der cross­ing case

You may also like this video