February 5, 2023 Sunday

Related news

October 26, 2022
October 7, 2022
July 20, 2022
July 20, 2022
July 16, 2022
March 18, 2022
June 30, 2021
June 15, 2021
April 18, 2021
April 6, 2021

മലഞ്ചരക്ക് വ്യാപര കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ക്യാബിനറ്റ് മീറ്റിംഗില്‍ ഉന്നയിക്കും; മന്ത്രി എംഎം മണി

Janayugom Webdesk
നെടുങ്കണ്ടം
April 15, 2020 7:12 pm

മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അടുത്ത ക്യാബിനറ്റ് മീറ്റിംഗില്‍ ഉന്നയിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. ഏലം, കുരുമുളക് അടക്കമുള്ള മഞ്ചരക്ക് സാധനങ്ങള്‍ വില്‍ക്കുവാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ ഏറെ ദുരിതത്തിലായതോടെയാണ് മന്ത്രിയുടെ ഇടപെടല്‍. കോറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വിളിച്ച് കൂട്ടിയ യോഗത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. നെടുങ്കണ്ടം പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളില്‍ വൈദ്യുതി മന്ത്രി എം.എം മണിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ യോഗം ചേര്‍ന്നു. കേരളത്തിലേയ്ക്ക് പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളിലൂടെ തമിഴ്‌നാട് സ്വദേശികള്‍ അതിര്‍ത്തി കടന്ന് എത്തുന്നത് കോറോണ വൈറസ് വ്യപാനത്തിന് കാരണമാകുവാന്‍ സാധ്യതയേറുന്നതായി യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി. നിരവധി ആളുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്ന് വരുന്നുണ്ട്. ഇങ്ങനെ എത്തുന്നവരെ സൗകര്യപ്രദമായ ഏതെങ്കിലും കേന്ദ്രത്തില്‍ നീരിക്ഷണത്തില്‍ താമസിപ്പിക്കണമെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ മനുഷ്യരാണെന്നും അവര്‍ക്ക് താമസിക്കുവാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കണമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

കോറോണയുടെ വ്യാപനത്തിന് തടയിടുന്നതിന് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങളും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. കേരളത്തില്‍ പച്ചക്കറി കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശികള്‍ പച്ചക്കറി എടുക്കുവാന്‍ പോകുമ്പോള്‍ സ്വദേശത്തെ വീടുകളില്‍ താമസിച്ചതിന് ശേഷമാണ് തിരികെ മറ്റേതെങ്കിലും ദിവസം കേരളത്തിലേയ്ക്ക് തിരികെ മടങ്ങുക. ഇത്തരത്തില്‍ വഴിയും പച്ചക്കറിയുമായി എത്തുന്ന വാഹനങ്ങള്‍ ഒടിക്കുന്ന ഡ്രൈവര്‍മാര്‍ വഴിയും കോവിഡ് 19 ജില്ലയില്‍ പകരുവാനുള്ള സാധ്യതയേറെയാണ്. പച്ചക്കറി എടുക്കുവാന്‍ പോകുന്ന വാഹനങ്ങള്‍  കേരളാ അതിര്‍ത്തിയില്‍ നിന്ന് 300 കിലോമീറ്റര്‍ അധികം സഞ്ചരിക്കുന്നു. ഇത്തരം വാഹനത്തില്‍ സഞ്ചരിക്കുന്ന ആളുകള്‍ തന്നെയാണ് തിരികെ എത്തി കേരളത്തില്‍ അവര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ കച്ചവടം നടത്തുന്നതെന്ന് പാമ്പാടുംപാറ ബ്ലോക്ക് ആരോഗ്യവകുപ്പ് ഓഫീസര്‍ ബിജു ഫിലിപ്പ് യോഗത്തില്‍ പറഞ്ഞു. അതിര്‍ത്തി മേഖലകള്‍ വഴി കടന്ന് വരുന്ന ആളുകളുകളെ പൊലീസ് പിടികൂടുമ്പോള്‍ ഇവര്‍ രോഗം ബാധിതരാണോയെന്ന് പരിശോധിക്കുന്നതിനായ ആരോഗ്യവകുപ്പിന്റെ സേവനം ലഭ്യമാക്കണം. ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വാഹനങ്ങള്‍ പൊലീസ്, ആരോഗ്യവകുപ്പ് എന്നിവര്‍ക്ക് വിട്ട് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അതിര്‍ത്തിമേഖലയായ തേവരംമെട്ടില്‍ പരിശോധനയ്ക്ക് എത്തുന്നവര്‍ക്ക് വിശ്രമിക്കുവാനുള്ള സൗകര്യമില്ലായൊന്നും പൊലീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.

you may also like this video;


തമിഴ്‌നാട്ടില്‍ കോറോണ വൈറസ് വ്യാപനം ഏറിയതോടെ അതിര്‍ത്തി കടന്ന് പോകുന്ന വാഹനങ്ങളില്‍ പോകുവാന്‍ തയ്യാറാകുന്ന ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുള്ളതായി നെടുങ്കണ്ടം വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി ജെയിംസ് മാത്യു പറഞ്ഞു.  ജില്ലയിലെ വിവിധ മേഖലകളില്‍ വിതരണം ചെയ്യുവാനുള്ള ഗ്യാസ് സിലണ്ടറുകളുടെ വണ്ടി തമിഴ്‌നാട്ടില്‍ കയറ്റി വിടുന്നതില്‍ തടസ്സം പറയുന്നത് പാചക വാതക പ്രതിസന്ധി ഉണ്ടാകുവാന്‍ കാരണമാകുന്നു. ഇത്തരം വാഹനങ്ങള്‍ ഓടിക്കുവാന്‍ പത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ജില്ലയില്‍ ഉള്ളത്. അവര്‍ പാസ് അനുവദിക്കാത്തതും പ്രതിസന്ധിയ്ക്ക് കാരണമാകുന്നുവെന്ന.വെന്ന് ഗ്യസ് ഏജന്‍സി ഡീലര്‍മാര്‍ പറഞ്ഞു.കമ്പംമെട്ട്, രാമക്കല്‍മേട് എന്നി മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ഏതാനും വാര്‍ഡുകളേകൂടി 144 പരിധിയില്‍ കൊണ്ടുവരുണമെന്നുള്ള ആവശ്യവും സര്‍ക്കാര്‍ വാഹനങ്ങള്‍ താല്കാലികമായി പൊലീസ്, ആരോഗ്യ വകുപ്പുകള്‍്ക്ക് വിട്ട് നല്‍കുന്നതിന് കളക്ടറുമായി ബന്ധപ്പെടുന്നതിന് ഉടുമ്പന്‍ചോല താലൂക്ക് തഹസീല്‍ദാര്‍ നീജു കുര്യനെ ഏര്‍പ്പെടുത്തി.

പച്ചക്കറി അടക്കമുള്ള സാധനങ്ങള്‍ എടുക്കുന്നതിന് തമിഴ്‌നാട്ടിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് മാത്രം കൈയ്യില്‍ കരുതിയാല്‍ മതിയെന്നും ഈ വാഹനങ്ങളില്‍ ഡ്രൈവര്‍മാത്രം മതിയെന്നും തീരുമാനം എടുത്തു.  വിവിധ സാധനങ്ങളുമായി തിരികെ എത്തുന്ന ഡ്രൈവര്‍മാരെ പ്രത്യേകം താമസിപ്പിക്കുവാന്‍ സൗകര്യം ഒരുക്കണമെന്നും ഇങ്ങനെ കഴിയുന്ന അസുഖം ഇല്ലാത്തവരെ പിന്നീടും അയക്കാമെന്നും തീരുമാനിച്ചു. തമിഴ്‌നാട്ടില്‍ നിന്നും ഗ്യാസ് അടക്കമുള്ള സാധനങ്ങള്‍ കയറിവരുന്നതിനുള്ള തടസ്സം മാറ്റുവാനും ഇത് ഒടിക്കുന്നഡ്രൈവര്‍മാര്‍ക്കുള്ള പെര്‍മിറ്റ് പുതുക്കി കൊടുക്കുന്നതിനുമുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. തേവാരംമെട്ടില്‍ പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സ്ഥല സൗകര്യങ്ങള്‍ ഒരുക്കുവാന്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ നിയോഗിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ്‌സ ജ്ഞാനസുന്ദരന്‍, കട്ടപ്പന ഡിവൈഎസ്പി എന്‍. സി രാജ്‌മോഹന്‍, ഉടുമ്പന്‍ചോല താലൂക്ക് തഹസീല്‍ദാര്‍ നിജു കുര്യന്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രിയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.