Web Desk

കൊച്ചി:

January 29, 2021, 9:11 pm

14 ജില്ലകളിലും സ്ഥാനാർഥികളായി പരിഗണിക്കണമെന്ന് കോൺഗ്രസിനോട് ഐഎൻടിയുസി

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിൽ 14 ജില്ലകളിലും ഐ. എൻ. ടി യു സി നേതാക്കളെ സ്ഥാനാർഥികളായി പരിഗണിക്കണമെന്ന് കൊച്ചിയിൽ ചേർന്ന ഐ. എൻ. ടി യു സി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഐ. എൻ. ടി. യു. സിയുമായി ചർച്ച ചെയ്ത് സ്ഥാനാർഥികളെ തീരുമാനിക്കണം. തൊഴിലാളി കുടുംബങ്ങളുടെ വോട്ട് മാത്രമാണ് കോൺഗ്രസിന് ആശ്രയിക്കാനുള്ളതെന്ന് സംസ്ഥാന കമ്മിറ്റി ഓർമ്മപ്പെടുത്തി.

പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരളം യാത്രയ്ക്ക് എല്ലാ ജില്ലകളിലും സ്വീകരണ കേന്ദ്രങ്ങളിലും ആയിരം തൊഴിലാളികളെ വീതം പങ്കെടുപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഫെബ്രുവരി 6 മുതൽ എല്ലാ ജില്ലകളിലും സമ്പൂർണ്ണ ജനറൽ ബോഡി യോഗങ്ങൾ ചേരും. സംസ്ഥാന പ്രസിഡൻറ് എല്ലാ യോഗങ്ങളിലും പങ്കെടുക്കും.

ഫെബ്രുവരിയിൽ രാഹുൽഗാന്ധിയുടെ കേരള പര്യടനത്തിനിടെ തിരുവനന്തപുരത്തെ ഐ. എൻ. ടി. യു. സി ആസ്ഥാനമന്ദിരമായ കെ. കരുണാകരൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് ഐ. എൻ. ടി. യു. സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ അറിയിച്ചു. സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.

ENGLISH SUMMARY: INTUC urges Con­gress to con­sid­er can­di­dates in all 14 districts

YOU MAY ALSO LIKE THIS VIDEO