കംപ്യൂട്ടറിലെ കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകള്‍ കണ്ടുപിടിച്ച ലാറി ടെസ്ലര്(74) അന്തരിച്ചു. കംപ്യൂട്ടര്‍ ഉപയോഗം എളുപ്പമാക്കുന്നതിന് വേണ്ട കമാന്‍ഡുകള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് വ്യക്തിയാണ് വിടാവാങ്ങിയത്. 1973ല്‍ സിറോക്സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുന്നതിന് ഇടയിലാണ് ടെസ്ലര് കട്ട്, കോപ്പി, പേസ്റ്റ് കണ്ടെത്തുന്നത്. ഇതിന് പിന്നാലെ ഫൈന്‍ഡ് ആന്‍ഡ് റിപ്ലേസ് കമാന്‍ഡും ഇദ്ദേഹം കണ്ടെത്തി. 17 വര്‍ഷം ഇദ്ദേഹം ആപ്പിള്‍ കമ്പനിയില്‍ ജോലി ചെയ്തു. 1980 മുതല്‍ 1997വരെ ടെസ്ലര് ആപ്പിള്‍ കമ്പനിയില്‍ വൈസ് പ്രസിഡന്റും മുഖ്യ ശാസ്ത്രജ്ഞനുമായി ജോലിയെടുത്തിരുന്നു. ആപ്പിളിന്റെ യുസര്‍ ഇന്റര്‍ഫെയ്സ് ഡിസൈന്‍ ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ആമസോണ്‍, യാഹൂ എന്നീ കമ്പനികളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1945ല്‍ ന്യൂയോര്‍ക്കിലാണ് ലാറിയുടെ ജനനം. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തു. ബിരുദത്തിന് ശേഷം കംപ്യൂട്ടര്‍ മേഖലയിലേക്ക് തിരിഞ്ഞു.1950കളിലാണ് അദ്ദേഹം കംപ്യൂട്ടറുകളില്‍ ആകൃഷ്ടനാകുന്നത്. കംപ്യൂട്ടറുകള്‍ ഉപയോഗച്ച് തിരഞ്ഞെടുപ്പു ഫലം പ്രവചിക്കാനാകുമെന്നു കേട്ടതാണ് അവയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അദ്ദേഹത്തെ പ്രേരിപിച്ച ഘടകങ്ങളിലൊന്ന് എന്നു പറയുന്നു. സ്റ്റാന്‍ഫെഡ് യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം ഗണിതശാസ്ത്രം പഠിച്ചു. നോബല്‍ സമ്മാന ജേതാവും മെഡിക്കല്‍ രംഗത്തെ ഗവേഷകനുമായിരുന്ന ജോഷ്വ ലെഡര്‍ബര്‍ഗിന്റെ കീഴിലാണ് അദ്ദേഹം കംപ്യൂട്ടര്‍ പ്രോഗ്രാമിങ് പഠിച്ചത്. കട്ട്, കോപ്പി, പെയസ്റ്റ് തുടങ്ങിയ എഡിറ്റിങ് രീതികള്‍ വന്നതോടെ കംപ്യൂട്ടറില്‍ ജോലി ചെയ്യുക എന്നത് വളരെ എളുപ്പമാകുകയായിരുന്നു. ഇവ ഇല്ലാതെയുള്ള എഡിറ്റിങ് ഇന്ന് ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധ്യമല്ല.
English Summary: Inventor of cut,copy and paste larry tesler died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.