നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനെ ചോദ്യം ചെയ്തു. ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലുമാണ് കാവ്യയെ ഇന്നലെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായെന്ന് എസ് പി മോഹനചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
വധഗൂഢാലോചന കേസിലെ അന്വേഷണ സംഘവും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘവുമാണ് രണ്ട് വാഹനങ്ങളിലായി 12 മണിയോടെയാണ് വീട്ടിലെത്തിയത്. കാവ്യയുടെ അച്ഛനും അമ്മയും ചോദ്യം ചെയ്യുമ്പോൾ വീട്ടിലുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് കാവ്യ ഹാജരാവാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് വീട്ടിലെത്തിയത്.
2017ൽ കേസിന്റെ ആദ്യ ഘട്ടത്തിൽ സംഭവങ്ങളിൽ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന്റെ പക്കലുണ്ടായിരുന്നില്ല. എന്നാൽ നാല് മാസത്തോളമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം കേസിലെ നിർണായക വിവരങ്ങൾ കാവ്യയ്ക്കറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
English Summary: Investigating officers questioned for Kavya four and a half hours
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.