വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് മുമ്പ് എടുത്ത ഇൻഷുറൻസ് പോളിസിയിൽ സിബിഐ അന്വേഷണം. ബാലുവിന്റെ മരണത്തിന് എട്ട് മാസം മുമ്പാണ് അദ്ദേഹത്തിന്റെ പേരിൽ ഇൻഷുറൻസ് പോളിസിയെടുത്തത്. വിഷ്ണു സോമസുന്ദരത്തിന്റെ ഫോൺ നമ്പരും ഇമെയിൽ വിലാസവുമാണ് പോളിസിയിൽ നല്‍കിയിരിക്കൂന്നത്. ബാലഭാസ്റിന്റെ സുഹൃത്തായിരുന്ന വിഷ്ണൂ സോമസുന്ദരത്തെ സ്വര്‍ണം കടത്തിയതിന് ഡിആര്‍ഡിഐ പിടികൂടിയിരുന്നു. ഇൻഷുറൻസ് പോളിസി വിഷയത്തിൽ ചികിത്സ നടന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരയും, എൽഐഎസി മാനേജർ, ഇൻഷുറൻസ് ഡെവലപ്പ്മെന്റ് ഓഫീസർ എന്നിവരെ സിബിഐ ചോദ്യം ചെയ്തു.
നേരത്തെ തന്നെ ബാലുവിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സ്വത്തുകൾ തട്ടിയെടുക്കാനായി ബാലുവിനെ കൊലപ്പെടുത്തി എന്നാണ് ആരോപണം. മരണത്തിൽ വാഹനാപകടത്തിനപ്പുറത്തേക്ക് മറ്റൊന്നും കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല . നാളിതുവരെയുള്ള സിബിഐ അന്വേഷണത്തിലും ബാലുവിന്റെ മരണത്തിനു കാരണമായ അപകടത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
English summary: investigation in insurance policy
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.