Friday
22 Feb 2019

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും

By: Web Desk | Friday 10 August 2018 9:23 AM IST

ന്യൂഡല്‍ഹി:അന്വേഷണസംഘം  ജലന്ധറിൽ , കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന്  ചോദ്യം ചെയ്‌തേക്കും. സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന ആറംഗ സംഘമാണ്‌  എത്തിയത് . ഡിജിറ്റല്‍ തെളിവുകള്‍ കൂടി ശേഖരിച്ച ശേഷമായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക. ഭാരത് ബന്ദ് കഴിഞ്ഞു ജലന്ധറില്‍ എത്തിയാല്‍ മതിയെന്ന പഞ്ചാബ് പോലീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അന്വേഷണ സംഘം വൈകിയത്.

വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 55 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയുമായാണ്  ജലന്ധറിലെത്തിയിരിക്കുന്നത്. തെളിവെടുപ്പിന് ശേഷം പീഡനാരോപണം ശരിയാണെന്നു അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടാല്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയായിരിക്കും അറസ്റ്റ് ചെയ്യുക. കേസില്‍ നിന്ന് പിന്മാറാനായി കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

Related News