Web Desk

ന്യൂഡല്‍ഹി

July 10, 2021, 5:05 pm

മലയാളി പെൺകുട്ടികളുടേതടക്കം ചിത്രങ്ങളുമായി‌ ‘മുസ്ലിം സ്ത്രീകൾ വിൽപനയ്ക്ക്‌’: സുള്ളി ഡീൽസിനെതിരെ അന്വേഷണം

Janayugom Online

ഇന്ത്യയില്‍ നിന്നുള്ള മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും അവരെ വില്പനയ്ക്ക് എന്ന പരസ്യം നല്‍കുകയും ചെയ്ത ആപ്പിനെതിരെ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. സുള്ളി ഡീല്‍സ് എന്ന ആപ്പിലാണ് രാജ്യത്തെ മുസ്ലിം സ്തീകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നുമടക്കം മോഷ്ടിച്ച് വില്പനയ്ക്ക് വച്ചത്. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടിരുന്നു. പരാതി വ്യാപകമായതിനെ തുടര്‍ന്ന് കേസെടുത്ത് ഡല്‍ഹി പൊലീസ് അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ ഇതിന്റെ പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയോടെയാണ് നിരവധി സ്ത്രീകള്‍‌ തങ്ങളുടെ ചിത്രങ്ങള്‍ ഈ ആപ്പിലുള്ളതായി അറിയുന്നത്. ചിത്രം വന്നതിലൊരാളാണ് കൊമേര്‍ഷ്യല്‍ പൈലറ്റായ ഹന ഖാന്‍. സുഹൃത്ത് അയച്ചുതന്ന ട്വീറ്റിലൂടെയാണ് സുള്ളി ഡീല്‍സില്‍ എത്തിച്ചേര്‍ന്നതെന്ന് ഹന പറയുന്നു. ഈ ആപ്പില്‍ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് പ്രൊഫൈലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ‘ഇന്നത്തെ ദിവസത്തെ ഡീല്‍’ എന്നും പറഞ്ഞാണ് ഇത്തരത്തില്‍ സാമൂഹികമാധ്യമങ്ങളിൽ നിന്നടക്കം ശേഖരിച്ച മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

83 ചിത്രങ്ങള്‍ വരെ താന്‍ എണ്ണിയെന്നും ആപ്പില്‍ അതില്‍ കൂടുതല്‍ ചിത്രങ്ങളും ഉണ്ടാകാമെന്നും ഹന ബിബിസിയോട് പറഞ്ഞു. ചിത്രത്തിനൊപ്പം തന്റെ ട്വിറ്റര്‍ യൂസര്‍ നെയ്മും നല്‍കിട്ടുണ്ട്. 20 ദിവസമായി ഈ ആപ് പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്ലിം സ്ത്രീകളെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആപ്പ് പ്രവര്‍ത്തിച്ചുവരുന്നത്. തന്റെ മതമാണ് അവരെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്ന് ഹന പറഞ്ഞു. തീവ തീവ്രവലതുപക്ഷ സംഘടനയാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും ഇരയായ മലയാളി പെണ്‍കുട്ടി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരികള്‍, ഗവേഷകര്‍ തുടങ്ങിയ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് ആപ് ദുരുപയോഗം ചെയ്തിരിക്കുന്നത്.

 

 

Eng­lish sum­ma­ry: invves­ti­ga­tion start­ed agianst Sul­li deals app
You may also like this video: