ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ.യ്ക്ക് അനുമതി

Web Desk
Posted on September 10, 2019, 7:32 pm

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ.യ്ക്ക് മുംബൈ കോടതിയുടെ അനുമതി. മകള്‍ കൊല്ലപ്പെട്ട കേസില്‍ മുംബൈയിലെ ബകുള ജയിലില്‍ കഴിയുകയാണ് ഇന്ദ്രാണി . ഐ.എന്‍.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഈ കേസില്‍, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.ചിദംബരത്തെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു.