ഐഎന്‍എക്സ് മീഡിയ കേസ്; സുപ്രീം കോടതി ഇടക്കാല ഹര്‍ജി മാര്‍ച്ച് 26 വരെ നീട്ടി

Web Desk
Posted on March 15, 2018, 5:17 pm

ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന് താത്കാലിക ആശ്വാസം. കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റിന്‍റെ അറസ്റ്റ് ദില്ലി ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഇന്ന് കൂടിയ സുപ്രീം കോടതിയാണ് ഇടക്കാല ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കറും ഡിവൈ ചന്ദ്രചൂട് എന്നിവരടങ്ങിയ ബഞ്ച് മാർച്ച് 26 ന് ഈ വിഷയം കേൾക്കും. അന്നേദിവസം, ചന്ദ്രമൗലൻ പിഎംഎൽഎയുടെ സെക്ഷൻ 19 ന്‍റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നൽകുമെന്നും ചന്ദ്രചൂഡ് പറഞ്ഞു.

ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് അറസ്റ്റ് മാര്‍ച്ച് 20 മുതല്‍ 22 വരെയാണ്.  ഇതിന് തൊട്ട് പിന്നാലെയാണ്  സുപ്രിം കോടതിയുടെയും  ഉത്തരവ്.

ഐഎന്‍എക്‌സ് മീഡിയ ഇടപാട് കേസില്‍ ഫെബ്രുവരി 28 നാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ സിബിഐ കസ്റ്റഡിയിലാണ് കാര്‍ത്തി. കഴിഞ്ഞ ദിവസം കാര്‍ത്തിയുടെ സിബിഐ കസ്റ്റഡി സുപ്രീം കോടതി മൂന്ന് ദിവസം നീട്ടിയിരുന്നു.