ഐഎന്‍എക്‌സ് അഴിമതി: ആറ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം

Web Desk
Posted on August 27, 2019, 10:59 pm

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിലെ(എഫ്‌ഐപിബി) അംഗങ്ങളായിരുന്ന ആറ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം.
കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചി ചിദംബരം ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്. ചിദംബരത്തെ അറസ്റ്റ് ചെയ്തതോടെയാണ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. എഫ്‌ഐപിബി അംഗവും ബിഹാര്‍ േകഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ദീപക് കുമാര്‍ സിങിനെ സിബിഐ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
ആര്‍ബിഐ മുന്‍ ഗവര്‍ണറും ആന്ധ്രപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡി സുബ്ബറാവു, ഐഎന്‍എസ് മീഡിയ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രാലയത്തില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പ്രദീപ് കുമാര്‍ ബഗ്ഗ, മുന്‍ ധനകാര്യ സെക്രട്ടറിയും കോംപറ്റീഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായിരുന്ന അശോക് ചവഌ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന സിന്ധു ശ്രീ കുള്ളര്‍, എംഎസ്എംഇ വകുപ്പ് സെക്രട്ടറിയായിരുന്ന അനൂപ് കെ പൂജാരി എന്നിവര്‍ക്കെതിരെ നടപടികള്‍ തുടരാനാണ് സിബിഐ തീരുമാനമെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.