Wednesday
18 Sep 2019

ചിദംബരത്തെ തിങ്കളാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റിനോട്  സുപ്രീംകോടതി

By: Web Desk | Friday 23 August 2019 1:33 PM IST


chidambaram janayugom

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. സിബിഐ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ചിദംബരത്തെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിലാണ്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന തിങ്കളാഴ്ച ചിദംബരത്തിന്റെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നുണ്ട്, അതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് ചിദംബരം അറസ്റ്റിലായത്.

 

 

Related News