മാഡ്രിഡ്: മല്ലോക്കയ്ക്കെതിരെ ഹാട്രിക് നേടിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മറ്റൊരു റെക്കോഡ് കൂടി തന്റെ പേരിൽ കുറിച്ചിരിക്കുകയാണ് ലയണൽ മെസി. സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരമായാണ് മെസി മാറിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 34 ഹാട്രിക്കുകള്‍ എന്ന നേട്ടമാണ് മെസി മറികടന്നത്.
യൂറോപ്യന്‍ ഫുട്ബോളിലെ കഴിഞ്ഞ 14 സീസണുകളില്‍ എല്ലാ സീസണുകളിലും പത്തോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ഏക കളിക്കാരനുമായി മെസി. കഴിഞ്ഞദിവസം ആറാം ബാലണ്‍ ഡി ഓര് അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡും തകര്‍ത്തത് മെസിയുടെ മികവ് തെളിയിക്കുന്നനായി. ലാ ലീഗയില്‍ ഇത്തവണ മെസ്സി 12 ഗോളുകളുമായി ഒറ്റയ്ക്ക് മുന്നിലാണ്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.