8 October 2024, Tuesday
KSFE Galaxy Chits Banner 2

i phone 16 ശ്രേണി പുറത്തിറക്കി

Janayugom Webdesk
September 9, 2024 3:43 pm

സെപ്‌റ്റംബർ 9 തിങ്കളാഴ്ച കാലിഫോർണിയയിലെ കുപ്പർട്ടിനോയിലാണ്‌ പരിപാടി. “ഇറ്റ്സ് ഗ്ലോടൈം” എന്ന തീം ഉപയോഗിച്ച് ആപ്പിൾ വാച്ചിൻ്റെയും എയർപോഡുകളുടെയും അപ്ഡേറ്റുകൾക്കൊപ്പം ഐഫോൺ 16 ലൈനപ്പ് അവതരിപ്പിക്കുന്നത്‌. സെപ്റ്റംബര്‍ ഒമ്പതിനാണ് ഐഫോണ്‍ 16 സിരീസ് ആഗോളതലത്തില്‍ ആപ്പിള്‍ പുറത്തിറക്കുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകൾ ഉൾക്കൊള്ളുന്ന ആപ്പിൾ അതിൻ്റെ ഐഫോൺ 16 ലൈനപ്പ് സെപ്റ്റംബർ 9 ന് അനാച്ഛാദനം ചെയ്യുന്നത്‌. സെപ്റ്റംബര്‍ 20 ഓടു കൂടി ഫോണ്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും എന്നാണ് പ്രതീക്ഷ. ആഗോള വില്‍പന തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 16 മോഡലുകളും ലോകവിപണിയില്‍ എത്തും. ഐഫോണുകൾക്കൊപ്പം ആപ്പിൾ പുതിയ സ്മാർട്ട് വാച്ചുകളും എയർപോഡുകളും അവതരിപ്പിക്കും.

നാല് വര്‍ഷം മുമ്പാണ് ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചത്. 2021ല്‍ ഐഫോണ്‍ 13 ലോഞ്ച് കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ നിര്‍മിത ഫോണ്‍ വിപണിയിലെത്തിയത്. ആദ്യമായി ഐഫോണിന്‍റെ പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ (ഐഫോണ്‍ 16 പ്രോ മോഡലുകള്‍) ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയാണിപ്പോള്‍. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലാണ് പ്രധാനമായും ഇവയുടെ നിര്‍മാണം. ഇതിന് പുറമെ പെഗട്രോണ്‍, ടാറ്റ എന്നിവയും ഐഫോണ്‍ അസെംബിളിംഗില്‍ ആപ്പിളിന്‍റെ സഹായികളാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണ്‍ 16 സിരീസിന് വിലക്കുറവുണ്ടാകും എന്ന് സൂചനകളുണ്ടെങ്കിലും കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.