Monday
24 Jun 2019

തല്ലുവാങ്ങി മുംബൈ; റണ്‍മല കയറി പഞ്ചാബ്

By: Web Desk | Wednesday 10 April 2019 10:06 PM IST


മുംബൈ: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് 198 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെ എല്‍ രാഹുലിന്റെ സെഞ്ച്വറിയുടെയും ക്രിസ് ഗെയ്‌ലിന്റെ അര്‍ധ സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടുകയായിരുന്നു.

രാഹുല്‍ 64 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഗെയില്‍ 36 പന്തില്‍ നിന്ന് 63 റണ്‍സ് നേടി. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 166 റണ്‍സാണ് അടിച്ച് കൂട്ടിയത്. മുംബൈയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടും ബുംമ്ര, ബെഹറെന്‍റോഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.