20 April 2024, Saturday

Related news

March 22, 2024
March 21, 2024
March 12, 2024
December 19, 2023
May 29, 2023
May 29, 2023
May 21, 2023
April 22, 2023
April 22, 2023
April 1, 2023

ഐപിഎല്‍: ആര്‍സിബി x കെകെആര്‍ നാളെ നേര്‍ക്കുനേര്‍

Janayugom Webdesk
അബുദാബി
September 19, 2021 9:50 pm

ഐപിഎല്‍ രണ്ടാം പാ­ദ മത്സരത്തില്‍ വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നാളെ കൊല്‍ക്കത്ത നൈ­റ്റ്റൈഡേഴ്സിനെ നേരിടും. വൈകിട്ട് 7.30ന് ആണ് മത്സരം. ആദ്യ പാദത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ആര്‍സിബി നിലവില്‍ മൂന്നാം സ്ഥാനത്താണുള്ളത്. എന്നാല്‍ മത്സരത്തില്‍ ജയിക്കാനായാല്‍ ആര്‍സിബി സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. 

മാത്രമല്ല നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് അഭിമാനപോരാട്ടമാണിത്. അടുത്തിടെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി പ്രഖ്യാപിച്ചിരുന്നു. എ­ന്നാല്‍ കോലി ഇന്ത്യന്‍ ടീമില്‍ നിന്നും മാത്രമല്ല ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം കൂടി ഒഴിയണമെന്ന ആരോപണങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് മറുപടി കൊടുക്കാനുള്ള ഒരു അവസരം കൂടിയാകും കോലിക്ക് ഈ മത്സരം.

ആര്‍സിബിക്കെതിരെ മികച്ച റെ­ക്കോഡുകളുള്ള ടീമാണ് കെകെആര്‍. ഈ റെക്കോഡ് കുതിപ്പ് തുടരാന്‍ ഓയിന്‍ മോര്‍ഗനും സംഘത്തിനുമാവുമോയെന്നാണ് കണ്ടറിയേണ്ടത്. നിലവിലെ ഫോമില്‍ ആര്‍സിബിക്കാണ് മുന്‍തൂക്കം. 28 മത്സരങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 മത്സരങ്ങളിലാണ് കെകെആര്‍ ജയിച്ചത്. 13 മത്സരങ്ങളില്‍ ആര്‍സിബിയും ജയം സ്വന്തമാക്കി. 

ENGLISH SUMMARY:IPL 2021 RCB V/S KKR
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.