Web Desk

December 19, 2019, 10:05 am

ഐപിഎൽ താരലേലം ഇന്ന് : പ്രതീക്ഷയോടെ അഞ്ച് കേരള താരങ്ങളും

Janayugom Online

കൊല്‍ക്കത്ത: ഐപിഎൽ സീസണിന് മുന്നോടിയായുള്ള താരലേലം ഉച്ചകഴിഞ്ഞ് 3.30ന് കൊൽക്കത്തയിൽ. 186 ‌ഇന്ത്യൻ കളിക്കാരുൾപ്പെടെ ആകെ 332 താരങ്ങളാണ്‌ ലേലത്തിലുള്ളത്‌. 73 പേർക്ക്‌ അവസരം ലഭിക്കും. കളിക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാനവില 20 ലക്ഷമാണ്‌. കൂടിയ തുക രണ്ടുകോടിയും. ഓസ്‌ട്രേലിയൻ താരങ്ങളായ ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ്‌ കമ്മിൻസ്‌, ജോഷ്‌ ഹാസെൽവുഡ്‌, ക്രിസ്‌ ലിൻ, മിച്ചെൽ മാർഷ്‌ എന്നിവരും ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്‌ൽ സ്‌റ്റെയ്‌നും ശ്രീലങ്കയുടെ ഏഞ്ചലോ മാത്യൂസും ഉൾപ്പെടെ ഏഴു പേർക്കാണ്‌ രണ്ടുകോടി രൂപ.

ഇന്ത്യയിൽനിന്ന്‌ കേരളത്തിനായി കളിക്കുന്ന റോബിൻ ഉത്തപ്പയ്‌ക്കാണ്‌ കൂടിയ വില. 1.5 കോടി. 25 കളിക്കാരാണ്‌ ഒരു ടീമിന്റെ അംഗസഖ്യ. പ്രമുഖ താരങ്ങളെയെല്ലാം ടീമുകൾ നിലനിർത്തിയിട്ടുണ്ട്‌. ചെറിയ ഒഴിവുകളിലേക്കാണ്‌ ഈ ലേലം. വിരാട്‌ കോഹ്‌ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനാണ്‌ (12) ഏറ്റവും കൂടുതൽ കളിക്കാരെ വിളിച്ചെടുക്കാൻ അവസരം. കുറവ്‌ മഹേന്ദ്രസിങ്‌ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനും (5).

you may also like this video

റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സച്ചിന്‍ ബേബി, വിഷ്‌ണു വിനോദ്, മിധുന്‍ എസ് എന്നീ അഞ്ച് കേരള താരങ്ങളും ലേലപ്പട്ടികയിൽ ഉണ്ട്. റോബിന്‍ ഉത്തപ്പ, വിഷ്‌ണു വിനോദ്, ജലജ് സക്‌സേന എന്നിവരുടെ സാധ്യതകള്‍ ശക്തമാണ്. സച്ചിന്‍ ബേബിയുടെ പേരും ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. മിഥുന്‍ എസ് കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ച താരമാണ്. സഞ്ജു സാംസൺ അടക്കം ഏഴ് മലയാളി താരങ്ങളെ വിവിധ ടീമുകള്‍ നേരത്തേ നിലനിര്‍ത്തിയിരുന്നു.