ഐപിഎല്ലില്‍ കിങ്സ് ഇലവൻ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരശ്ശീലയിട്ട് ചെനൈ സൂപ്പര്‍ കിങ്സ്. നിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് ചെനൈയോട് ഒൻപത് വിക്കറ്റിന്റെ വമ്പൻ തോല്‍വി വഴങ്ങി. 154 റണ്‍സ് വിജയലക്ഷ്യം പത്തൊൻപതാം ഓവറില്‍ മറികടന്നു.
തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദ്, (49 പന്തില്‍ പുറത്താകാതെ 62) , അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ പുറത്തായ ഫാഫ് ഡുപ്ലേസി( 34 പന്തില്‍ 48), അമ്പാട്ടി റായുഡു (30 പന്തില്‍ പുറത്താരാകാതെ30)എന്നിവര്‍ ചേര്‍ന്നാണ് ചെനൈയെ വിജയത്തിലെത്തിച്ചത്.
ഇരു ടീമുകളുടെയും ഐപിഎല്‍ പോരാട്ടത്തിനും അവസാനമായി. 14 മത്സരങ്ങളില്‍ നിന്നായി ഇരു ടീമുകള്‍ക്കും 12 പോയിന്റുകള്‍ വീതം. പ്ലേ ഓഫിലേക്ക് കടക്കാൻ ഇന്ന് വിജയം അനിവാര്യമായിരുന്നു പഞ്ചാബിന്. എന്നാല്‍, വിജയത്തോടെ ടൂര്ണമെന്റിനോട് വിട പറയാനുളള അവസരമാണ് അവര്‍ക്കുണ്ടായിരുന്നത്. അവര്‍ അത് ഭംഗിയായി നിറവേറ്റിയാണ് കളം വിട്ടത്.
ചെനൈയോട് തോറ്റ പഞ്ചാബ് സാഹചര്യത്തില്‍ രാജസ്ഥാൻ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ ടീമുകള്‍ പ്ലേ ഓഫിനായുളള പോരാട്ടം മുറുകി. ഇന്നത്തെ രാജസ്ഥാൻ- കൊല്‍ക്കത്ത മത്സരത്തില്‍ തോല്‍ക്കുന്ന ടീമിനും നാട്ടിലേക്കു മടങ്ങാം. അതേ സമയം ജയിക്കുന്ന ടീം പ്ലേ ഓപ് ഉറപ്പിക്കും എന്നും പറയാനാകില്ല. വലിയ മാര്‍ജിനില്‍ ജയിക്കാനായാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. അല്ലാത്ത പക്ഷം മറ്രു മത്സര ഫലങ്ങെ കൂടി ആശ്രയിച്ചിരിക്കും സാധ്യതകള്‍.
ENGLISH SUMMARY: IPL CHENNAI SUPER KINGS BEATS PUNJAB
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.