October 1, 2022 Saturday

Related news

May 30, 2022
May 29, 2022
May 29, 2022
May 27, 2022
May 24, 2022
May 22, 2022
May 22, 2022
May 22, 2022
May 14, 2022
May 6, 2022

ചെന്നൈ സൂപ്പര്‍ കിങ്സിനു വീണ്ടും തിരിച്ചടി; ഭാജിയും പിന്മാറി

Janayugom Webdesk
ചെന്നൈ:
September 4, 2020 8:49 pm

വെറ്ററൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2020 ൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറി. ഹർഭജൻ സിങ് തന്നെയാണ് തന്റെ തീരുമാനം ചെന്നൈ സൂപ്പർ കിംഗ്സിനെ അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സുരേഷ് റെയ്‌നയ്ക്ക് ശേഷം ഐ‌പി‌എല്ലിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ സി‌എസ്‌കെ താരമാണ് ഹര്‍ഭജന്‍. ടീമിനൊപ്പം യുഎഇയിലിരിക്കേയാണ് റെയ്ന ഇത്തവണ ഐപിഎല്ലില്‍ പങ്കെടുക്കുന്നില്ലെന്നറിയിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോൾ ഹർഭജൻ ടീമിനൊപ്പം ചേരാന്‍ സാധിക്കാതെ ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു. ഹര്‍ഭജന്റെ പിന്മാറ്റവും കൂടിയായതോടെ ചെന്നൈ ടീമില്‍ കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.

നേരത്തെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതു ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാ സി‌എസ്‌കെ കളിക്കാരുടെയും പരിശോധനഫലം നെഗറ്റീവായി എന്നത് ആശ്വാസം നല്‍കുന്നതാണ്. രോഗം ബാധിച്ച രണ്ട് കളിക്കാർ 14 ദിവസത്തെ ക്വാറന്റൈനു ശേഷം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

കഴിഞ്ഞയാഴ്ച സി‌എസ്‌കെ സ്‌ക്വാഡിലെ 13 അംഗങ്ങൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. സി‌എസ്‌കെ ഒഴികെ മറ്റെല്ലാ ടീമുകളും ഐ‌പി‌എല്ലിന്റെ പതിമൂന്നാം പതിപ്പിനായി പരിശീലനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ENGLISH SUMMARY: IPL CHENNAI SUPER KINGS

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.