ഐപിഎല്‍; അങ്കത്തിനൊരുങ്ങി ബംഗളൂരുവും ഹൈദരാബാദും

Web Desk

ദുബായ്

Posted on September 21, 2020, 1:54 pm

ഐപിഎല്ലിലെത്തിയതു മുതല്‍ക്കെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ഒരു ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. കളിച്ച മൂന്നാമത്തെ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കാന്‍ ഇവര്‍ക്കായി എന്നത് ഈ ടീമിന്റെ കരുത്തു വിളിച്ചോതുന്ന ഒന്നാണ്. ഇന്നു നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഏറ്റുമുട്ടാന്‍ പോകുന്നത് റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെയാണ്. ഇരു ടീമുകളും എപ്പോഴും നേരിട്ടേറ്റു മുട്ടുമ്പോള്‍ മികച്ച പ്രകടനം തന്നെയാണ് ഇരുഭാഗത്തു നിന്നും നടന്നിട്ടുള്ളത്. 2016 ഫൈനലില്‍ ഇരു ടീമുകളും നേരിട്ടേറ്റു മു ട്ടിയപ്പോള്‍ ജയം ഹൈദരാബാദിനായിരുന്നു. ഇതുവരെ ഐ പിഎല്ലില്‍ 15 മത്സരങ്ങള്‍ ഇവര്‍ നേരിട്ടേറ്റു മുട്ടിയപ്പോള്‍ എട്ടു വിജയം ഹൈദരാബാദിനും ആറു വിജയം ബംഗളുരുവിനുമായിരുന്നു. ഏകദേശം തുല്യ ശക്തികള്‍ എന്നു തന്നെ പറയാവുന്ന ടീമു തന്നെ ഇവര്‍ രണ്ടു പേരും.

അട്ടിമറിക്കായി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

പതുങ്ങിയിരുന്നു മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീ മാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 2016 ലെചാമ്പ്യന്‍മാരായ ഹൈദരാബാദ് ഇത്തവണ രണ്ടാം കിരീടം സ്വന്തമാക്കാനാവുമെന്ന വിശ്വാസത്തോടെയാണ് യുഎഇയില്‍ എത്തിയിരിക്കുന്നത്. പക്ഷെ ഇവരുടെ പ്രധാന തലവേദനയാവാന്‍ സാധ്യത അമിതമായ വിദേശതാരങ്ങളുടെ എണ്ണമാണ്. വാര്‍ണര്‍ കെയ്ന്‍ വില്യംസണ്‍ ബെയര്‍സ്‌റ്റോവ് തുടങ്ങിയവര്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുമ്പോള്‍ നാലാമതായി ഒരു വിദേശതാരത്തിനു കൂടിമാത്രമേ ഹൈദരാബാദിനു ഉള്‍പ്പെടുത്താന്‍ സാധിക്കു. യുഎഇയിലെ പിച്ച് സ്പിന്‍ ബോളിങ്ങിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ മുഹമ്മദ് നബി ടീമിലിടം പിടിച്ചാല്‍ മറ്റ് വിദേശതാരങ്ങളെല്ലാം പുറത്തിരിക്കേണ്ടി വരും.

ബാറ്റിങ്‌നിര

കരുത്തരായ ബാറ്റിങ് നിരയെ തന്നെ മുന്‍ നിര്‍ത്തിയാണ് ഹൈദരാബാദ് ഐപിഎല്‍ പിടിച്ചടക്കാനായെത്തിയിരിക്കുന്നത്. ഡെവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, ജോണി ബെയര്‍സ്‌റ്റോവ എന്നിവരുടെ സാന്നിധ്യം തന്നെയാണ് ഹൈദരാബാദിന്റെ ബാറ്റിങ് കരുത്ത്. വാര്‍ണറും ബെയര്‍സ്‌റ്റോവും ഓപ്പണിങ്ങില്‍ മികച്ച തുടക്കം നല്‍കാന്‍ സാധിക്കുന്ന താരങ്ങള്‍ തന്നെയാണ്. കൂടാതെ മൂന്നാമനായി എത്തുന്ന വില്യംസണിന്റെ പ്രാഗത്ഭ്യം കൂടിയാവുമ്പോള്‍ ഹൈദരാബാദിന്റെ ആത്മവിശ്വവാസം ഇരട്ടിക്കും. ഇവരെ കൂടാതെ മനീഷ് പാണ്ഡെ, അബ്ദുള്‍ സമദ്, വൃദ്ധിമാന്‍ സാഹ, മിച്ചല്‍ മാര്‍ഷ് തുടങ്ങിയവര്‍ കൂടിച്ചെരുമ്പോള്‍ ഹൈദരാബാദിന്റെ ബാറ്റിങ്ങ് നിര സുരക്ഷിതമായി മാറും.

ബോളിങ് നിര

പേസ് ബോളര്‍മാരുടെ കരുത്തിലാണ് ഹൈദരാബാദ് ഇത്തവണയും കപ്പടിക്കാന്‍ ഇറങ്ങുന്നത്. ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സന്ദീപ്ശര്‍മ്മ, ബേസില്‍ തമ്പി, സിദ്ധര്‍ഥ് കൗള്‍, ടി നടരാജന്‍ തുടങ്ങിയ ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ ഹൈദരാബാദില്‍ ഇടം നേടിയിട്ടുണ്ട്. കൂടാതെ വിദേശതാരങ്ങളായ ബില്ലി സ്റ്റാന്‍ലേക്കും റാഷിദ്ഖാന്‍, മുഹമ്മദ് നബി എന്നീ ബോളര്‍മാരും ടീമിലുണ്ട്.

നിര്‍ഭാഗ്യം തുടച്ചുമാറ്റാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു

ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരുടെ ടീമെന്ന് വിശേഷിപ്പിക്കാവുന്നതാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു. ലോക കുട്ടി ക്രിക്കറ്റിനെ അടക്കിവാഴുന്ന പലപ്രമുഖരും ഒരുമിച്ചു കളിച്ചിട്ടും ഇതുവരെ അവര്‍ക്ക് ഐപിഎല്ലില്‍ ഒരു കിരീടം പോലും ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിലെ ഒരു നല്ല ഓപ്പണിങ്ങ് നിരയില്ലാത്തതിനാല്‍ രണ്ടാംനമ്പറില്‍ ഇറങ്ങേണ്ടിയിരുന്ന കോലിക്ക് ഓപ്പണര്‍ ആയി ഇറങ്ങേണ്ടിയിരുന്നു. ശക്തമായ ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കുകയെന്നത് കോലിയുടെയും എബിഡി വില്ലിയേഴ്‌സിന്റെയും ചുമലില്‍ തന്നെയായിരുന്നു. ഇവരുടെ ഫോമിന്റെ അടിസ്ഥാനത്തിലായിരുന്നു ആര്‍സിബിയുടെ ജയപരാജയങ്ങള്‍ നടന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണത്തെ ടീമ് സെലക്ഷന്‍ ഏറെ വ്യത്യസ്തമാണ്.

ബാറ്റിങ് നിര

ഓപ്പണിങ്ങിനു ഫിഞ്ചും പാര്‍ത്ഥീവ് പട്ടേല്‍ സംഖ്യമായിരിക്കും ഇറങ്ങാന്‍ സാധ്യതകള്‍ ഏറെ. സമീപകാല മത്സരങ്ങളില്‍ മികച്ച പ്രകടനം കഴ്ച്ചവച്ചിട്ടുള്ള ദേവദത്ത് പടിക്കലിനും ഈ സീസണില്‍ നറുക്കുവീഴാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഫിഞ്ച് പടിക്കല്‍ സഖ്യം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്. അപ്പോള്‍ മൂന്നാം നമ്പറില്‍ നായകന്‍ വിരാട് കോലിയും നാലാം നമ്പറില്‍ വെടിക്കെട്ട് താരം എബിഡി വില്ലിയേഴ്‌സും എത്തുന്നതോടെ ബംഗളുരുവിന്റെ ബാറ്റിങ് മികച്ച തലത്തിലേക്കുയരും.

ബോളിങ് നിര

കഴിഞ്ഞ സീസണുകളിലെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മികച്ച ബോളിങ് നിരതന്നെ സ്വന്തമാക്കിയാണ് ബംഗലൂരുവിന്റെ വരവ്. ഇന്ത്യന്‍ താരങ്ങളായ യുസ്വേന്ദ്ര ചഹല്‍ ഉമേഷ് യാഥവ് മുഹമ്മദ് സിറാജ് നവ്ജീവ് സേനയും ടീമിലുണ്ട്. വിദേശതാരങ്ങളായ ഇസുരു ഉദന ക്രിസ മോറിസ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ എത്തുന്നതിലൂടെ മികച്ച ബോളര്‍മാരുടെ നിരതന്നെ ആര്‍സിബിക്ക് കരുത്തേകുന്നു.

Eng­lish summary:IPL crick­et updates

You may also like this video;