October 3, 2022 Monday

ഐ പി എൽ ക്രിക്കറ്റ്: ഓൺലൈൻ സംപ്രേഷണാവകാശം യപ് ടി വി സ്വന്തമാക്കി

Janayugom Webdesk
കൊച്ചി
September 16, 2020 3:29 pm

ഒ ടി ടി പ്ലാറ്റ്ഫോമായ യപ്പ് ടി വി, ഡ്രീം 11 ഇന്ത്യൻ പ്രീമിയർ ലീഗ് 2020‑ന്റെ 60 മത്സരങ്ങൾക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കി.ഡ്രീം 11 ഐ പി എൽ- 2020 സെപ്തംബർ 19‑ന് ആരംഭിക്കും. നവംബർ 10 വരെ ഒ ടി ടി പ്ലാറ്റ്ഫോമിൽ ഐ പി എൽ ക്രിക്കറ്റ് യപ് ടി വി സംപ്രേഷണം ചെയ്യും.

ഓസ്ട്രേലിയ, യൂറോപ്പ്, മലേഷ്യ, സിംഗപ്പൂർ ഒഴികെ സൗത്ത് ഈസ്റ്റ് ഏഷ്യ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, മധ്യേഷ്യ, മധ്യ- തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഐ പി എൽ വെർച്വൽ ലൈവ് സ്ട്രീമിംഗ് യപ് ടി വി സംപ്രേഷണം ചെയ്യും.

ഐ പി എൽ ക്രിക്കറ്റ് ടൂർണമെന്റ് രാജ്യത്തെ ഏറ്റവും ജനപ്രീതിയേറിയ കായിക വിനോദമായി മാറിയിരിക്കുകയാണെന്ന് യപ് ടി വി സ്ഥാപകനവും സി ഇ ഒയുമായ ഉദയ് റെഡ്ഡി പറഞ്ഞു. ഐ പി എല്ലിന്റെ തത്സമയം, തിരക്കറിയ സ്റ്റേഡിയങ്ങൾക്കു പകരം വീടുകളുടെ സുരക്ഷയിൽ ഇരുന്നു കാണാനുള്ള അവസരമാണ് യപ് ടി വി ഒരുക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ ദൃശ്യാനുഭവവും ഇൻസ്റ്റന്റ് വെർച്വൽ അനുഭൂതിയും വേറിട്ട ഒരനുഭവമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് അധിഷ്ഠിത ടി വിയാണ് യപ്. 299-ലധികം ടി വി ചാനലുകൾ ഇതിലുണ്ട്. 3000‑ത്തിലേറെ സിനിമകൾ, 14 ഭാഷകളിൽ 100‑ലേറെ ടി വി ഷോകൾ എന്നിവയും യപ് ടി വി പ്രേക്ഷകരിലെത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.