Web Desk

October 27, 2020, 8:10 pm

ജീവന്‍മരണപ്പോരില്‍ ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് മികച്ച തുടക്കം

Janayugom Online

ഓപ്പണിംഗില്‍ മിന്നും താരം ബെയ്ര്‍സ്റ്റോയെ മാറ്റി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കം. ഓപ്പണിംഗില്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ചേര്‍ന്ന് വൃദ്ധിമാൻ സാഹ 100 റണ്‍സ് കൂട്ട് കെട്ടുണ്ടാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 113 എന്ന നിലയിലാണ് ഹൈദരാബാദ്. അര്‍ധ സെഞ്ച്വറി നേടിയ നായകൻ ഡേവിഡ് വാര്‍ണറാണ് പുറത്തായത്.

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുളള പോരാട്ടത്തില്‍ ഹൈദരാബാദിനെതിരെ ടോസ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായിയാണ് ഹൈദരാബാദ് ഇറങ്ങിയത്. ജോണി ബെയര്‍സ്റ്റോയ്ക്ക് പകരം കെയൻ വില്യംസണും പ്രിയം ഗാര്‍ഗിന് പകരം വൃദ്ധിമാൻ സാഹയും ഖലീല്‍ അഹമ്മദിന് പകരം ഷഹബാസ് നദീമും ഇന്ന് കളിക്കാനിറങ്ങും. ഡല്‍ഹി ടീമില്‍ മാറ്റങ്ങള്‍ ഒന്നുമില്ല.

ഡല്‍ഹിയും ഹൈദരാബാധും പോയിന്റ് ടേബിളില്‍ യഥാക്രമം രണ്ടാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമാണ്. ഡല്‍ഹി ടേബിളില്‍ ഒന്നാമതെത്താൻ ഇറങ്ങുമ്പോള്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാണ് ഹൈദരാബാദ് ഇറങ്ങുക.

ENGLISH SUMMARY: ipl hyder­bad vs delhi

YOU MAY ALSO LIKE THIS VIDEO