കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചതായി സൂചന. മാർച്ച് 29 ൽ നിന്ന് ഏപ്രിൽ 15 ലേക്കാണ് ഐപി എൽ മാറ്റിയത് എന്നാണ് റിപ്പോർട്ട്. ഡൽഹിക്ക് പകരം മറ്റൊരു വേദി കണ്ടെത്താനുള്ള ശ്രമങ്ങളിലാണെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ ഡൽഹിയിൽ നടക്കില്ലെന്ന് ഉപമുഖ്യമത്രി മനീഷ് സിസോദിയ ഇന്ന് വ്യക്തമാക്കിയിരുന്നു. ആളുകൾ ഒത്തുകൂടുന്ന ഒരു കായിക മത്സരവും ഡൽഹിയിൽ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വലിയ സമ്മേളനങ്ങൾ ഒഴിവാക്കുന്നുവെന്ന് ഉറപ്പാകുകയാണ് ലക്ഷ്യം.
ENGLISH SUMMARY: IPL postponded
YOU MAY ALSO LIKE THIS VIDEO