18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 5, 2024
September 5, 2024
September 3, 2024
August 31, 2024
August 24, 2024
August 24, 2024
August 22, 2024
August 21, 2024
August 20, 2024

ഐപിഎല്‍ താര ലേലം; 590 കളിക്കാര്‍ പങ്കെടുക്കും, അന്തിമ പട്ടിക പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2022 6:32 pm

ഐപിഎല്‍ താര ലേലത്തില്‍ ഇത്തവണ 590 താരങ്ങള്‍ പങ്കെടുക്കും. കളിക്കാരുടെ അന്തിമ പട്ടിക പുറത്ത് വിട്ടു. ഫെബ്രുവരി 12,13 തീയതികളിലാണ് താരലേലം നടക്കുക. 590 കളിക്കാരില്‍ 228 താരങ്ങള്‍ ദേശിയ ടീമിനായി അരങ്ങേറ്റം കുറിച്ചവരും 335 താരങ്ങള്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്തവരുമാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് കളിക്കാരും ലേലത്തിനെത്തുന്നു. ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷന്‍ കിഷന്‍, രഹാനെ, സുരേഷ് റെയ്‌ന, ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ലേലത്തിലേക്ക് എത്തുന്ന പ്രമുഖ കളിക്കാര്‍.

48 കളിക്കാരാണ് അടിസ്ഥാന വില രണ്ട് കോടിയായുള്ളത്. 1.5 കോടി രൂപ അടിസ്ഥാന വിലയായുള്ളത് 20 കളിക്കാരും. 34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടി രൂപയാണ്. ഓസ്‌ട്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ ഐപിഎല്ലിനായി എത്തുന്നത്, 47 കളിക്കാര്‍. ഐപിഎല്ലില്‍ 34 വെസ്റ്റ് ഇന്‍ഡീസ് കളിക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

33 സൗത്ത് ആഫ്രിക്കന്‍ കളിക്കാരുടേയും 24 ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് കളിക്കാരുടേയും 23 ശ്രീലങ്കന്‍ കളിക്കാരുടേയും പേരുകള്‍ താര ലേലത്തിലേക്ക് എത്തും. 17 അഫ്ഗാന്‍ കളിക്കാരാണ് താര ലേലത്തിനായി എത്തുക. ബംഗ്ലാദേശിന്റേയും അയര്‍ലന്‍ഡിന്റേയും 5 വീതം താരങ്ങള്‍. നമീബിയയുടെ മൂന്നും സ്‌കോട്ട്‌ലന്‍ഡിന്റെ രണ്ടും കളിക്കാരുണ്ട്. സിംബാബ്വെ, നേപ്പാള്‍, യുഎസ്എ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കളിക്കാര്‍ വീതം. 

ENGLISH SUMMARY:IPL star auc­tion; 590 play­ers will take part, the final list is out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.