Web Desk

ചെന്നൈ

February 18, 2021, 10:31 am

ഐപിഎല്‍ താരലേലം ഇന്ന് നടക്കും; എട്ട് ടീമുകള്‍ക്ക് സ്വന്തമാക്കാനാവുക 61 താരങ്ങളെ

Janayugom Online

ഐപിഎല്‍ താരലേലം ഇന്ന് ചെന്നൈയില്‍ വച്ച് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ലേലം ആരംഭിക്കും. 1114 കളിക്കാരാണ് ലേലത്തിനായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ എട്ട് ടീമുകൾ നൽകിയ അന്തിമ പട്ടിക പരിഗണിച്ച് 292 കളികാരെയാണ് ലേലത്തിന്റെ ചുരുക്കപ്പട്ടികയിലേക്ക് ബിസിസിഐ തിരഞ്ഞെടുത്തത്. 128 വിദേശ താരങ്ങളാണ് ലേലത്തിന്റെ അന്തിമ പട്ടികയിലുള്ളത്. 

എട്ട് ടീമുകള്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാനാവുക 61 താരങ്ങളെ. ഹര്‍ഭജന്‍ സിങ്, കേദാര്‍ ജാദവ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, ഷാകിബ് അല്‍ ഹസ്സന്‍, മോയീന്‍ അലി, സാം ബില്ലിംഗ്‌സ്, ലയം പ്ലങ്കറ്റ്, ജേസണ്‍ റോയ്, മാര്‍ക് വുഡ് എന്നിവരാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലുള്ളത്. 

ENGLISH SUMMARY:IPL star auc­tion to be held today
You may also like this video