Sunday
21 Apr 2019

മുംബൈയ്ക്ക് വന്‍തിരിച്ചടി

By: Web Desk | Wednesday 10 April 2019 4:06 PM IST


മുംബൈ: ഇന്ന് പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ കളിക്കാന്‍ സാധ്യതയില്ല. ഇന്നലെ പരിശീലനത്തിനിടയേറ്റ പരിക്കാണ് ഇതിനു കാരണം. ചൊവ്വാഴ്ച ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് രോഹിതിന്റെ വലത് കാലിലെ തുടയ്ക്ക് പരിക്കേറ്റത്.

ഇന്ന് നടക്കുന്ന മത്സരത്തില്‍ രോഹിതിന് കളിക്കാനായില്ലെങ്കില്‍ അത് മുംബൈയ്ക്ക് വലിയ തിരിച്ചടിയാകും. അതേസമയം പരിക്ക് ഗുരുതരമാണെങ്കില്‍ രണ്ട് മുതല്‍ ആറാഴ്ചവരെ വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. അഞ്ചാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഇന്ന് ഒരു ജയമെന്നത് അനിവാര്യമാണ്.