ഐസിസിയുടെ വാര്‍ഷിക യോഗം നടക്കാനിരിക്കെ ഐപിഎല്ലിന്റെ 13ാം സീസൺ തുടങ്ങാൻ വൈകും. ഐപിഎല്ലിന്റെ പുതിയ സീസണ് ആരംഭിക്കാനുദ്ദേശിച്ച സമയത്തിൽ നിന്നും വൈകുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 29ന് ഐപിഎല്ലിന്റെ 13ാം സീസണ് ആരംഭിക്കുമെന്നായിരുന്നു നേരത്തേ ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അന്നേ ദിനത്തിൽ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സാധ്യത കുറവാണെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.
ഐസിസിയുടെ വാര്‍ഷിക യോഗം മാര്‍ച്ച് 29ന് ദുബായിലാണ് നടക്കുന്നത്. ഇക്കാര്യം നേരത്തേ തന്നെ ഐസിസി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐപിഎല്ലും ഇതേ ദിവസം ആരംഭിക്കാന്‍ തീരുമാനിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. വാര്‍ഷിക യോഗം മറ്റൊരു ദിവസത്തേക്കു മാറ്റാന്‍ സാധിക്കുമോയെന്ന് ആവശ്യപ്പെട്ട് ബിസിസിഐ, ഐസിസിക്കു കത്തയച്ചിരുന്നു. എന്നാല്‍ ഇതു അസാധ്യമാണെന്നു ഐസിസി അറിയിച്ചതോടെയാണ് ഐപിഎല്ലിനു തിരിച്ചടി നേരിട്ടത്.
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുള്‍പ്പെടെ ബോര്‍ഡിലെ മുതിര്‍ന്ന ഒഫീഷ്യലുകളെല്ലാം ഐസിസിയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മാര്‍ച്ച് 29ന് ഐപിഎല്‍ ആരംഭിക്കുകയാണെങ്കില്‍ മുതിര്‍ന്ന ഒഫീഷ്യലുകള്ക്കൊന്നും ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഐപിഎല്‍ ആരംഭിക്കുന്നത് മറ്റൊരു ദിവസത്തേക്കു ബിസിസിഐ മാറ്റിവയ്ക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഐപിഎല്‍ തീയതി മാറ്റുന്ന കാര്യത്തില്‍ ബിസിസിഐ ഇപ്പോഴും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ENGLISH SUMMARY: IPL wil be delay
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.