സിബിഐ മുൻ ഡയറക്ടറും നാഗാലാൻഡ് മുൻ ഗവർണറുമായിരുന്ന അശ്വനി കുമാർ ഐപിഎസ് ആത്മഹത്യ ചെയ്തു

Web Desk

ഷിംല

Posted on October 07, 2020, 10:55 pm

സിബിഐ മുൻ ഡയറക്ടറും നാഗാലാൻഡ് മുൻ ഗവർണറുമായിരുന്ന അശ്വനി കുമാർ ഐപിഎസ് ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

2008മുതൽ 2010വരെയാണ് അദ്ദേഹം സിബിഐ മേധാവിയായി പ്രവർത്തിച്ചത്. 2013മുതൽ ഒരുവർഷക്കാലത്തേക്ക് നാഗാലാന്റ് ഗവർണർ ആയിരുന്നു. 2006- ‐ 2008 കാലയളവിൽ ഹിമാചൽപ്രദേശ് പൊലീസ് മേധാവിയായും പ്രവർത്തിച്ചുണ്ട്. കുറച്ചുനാളുകളായി അദ്ദേഹം വിഷാദരോഗത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്.

you may also like this video