Tuesday
22 Oct 2019

തിരിച്ചറിയല്‍ രേഖ ഇഖാമ പുതുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് സൗദി വിടാന്‍ അവസരം

By: Web Desk | Wednesday 9 October 2019 7:20 PM IST


saudi

റിയാദ്: സൗദിയിലെ തിരിച്ചറിയല്‍ രേഖയായ ഇഖാമ പുതുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ അവസരം. വീട്ടുഡ്രൈവര്‍ വിസയിലുള്ളവര്‍ക്കും വ്യക്തിഗത വിസയിലുള്ളവര്‍ക്കുമാണ് നാട്ടിലെത്താന്‍ അവസരമുള്ളത്. ഇഖാമ പുതുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ വീട്ടുെ്രെഡവര്‍മാര്‍ക്കും വ്യക്തിഗത വിസയുള്ള ഇന്ത്യക്കാര്‍ക്കും നാടുകടത്തല്‍ കേന്ദ്രം വഴി സൗദിയില്‍നിന്നും ഇന്ത്യയിലേക്ക് മടങ്ങാനുള്ള അവസരം ഉള്ളതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു.

അടുത്ത ഞായറാഴ്ച മുതലാണ് നാടുകടത്തല്‍ കേന്ദ്രം നടപടികള്‍ തുടങ്ങുക. നാട്ടിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ളവര്‍ റിയാദിലുള്ള ഇന്ത്യന്‍ എംബസിയുമായോ ജിദ്ദയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടാവുന്നതാണ്. അമ്പതോളം ഇന്ത്യക്കാര്‍ക്കാണ് ഒരു ദിവസം ഇത്തരത്തില്‍ നാട്ടിലേക്ക് മടങ്ങാനാവുക. അടുത്ത ഞായറാഴ്ച മുതല്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ നടപടികള്‍ തുടങ്ങും. ബുധനാഴ്ച മുതല്‍ എംബസിയിലും കോണ്‍സുലേറ്റിലുമെത്തി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Related News