നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം റൺവെയിൽ നിന്ന് തെന്നിമാറി ഹൈവേയിൽ ചെന്നുനിന്നു. ലാന്‍ഡിങ്ങിനിടെയാണ് ഇറാനിയന്‍ യാത്രാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി ഹൈവേയിൽ ചെന്നുനിന്നത്. തലനാരിഴയ്ക്കാണ് അപകടമൊഴിവായത്.
135 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. അപകടകാരണം അന്വേഷിക്കുമെന്ന് ഇറാന്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മാഷര്‍ വിമാനത്താവളത്തിലേക്ക് വന്ന വിമാനം റണ്‍വേയിലിറക്കിയപ്പോള്‍ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇറാന്റെ കാസ്പിയന്‍ എയര്‍ലൈനിന്റെ ഭാഗമാണ് അപകടത്തില്‍ പെട്ട ദി മക്‌ഡൊണെല്‍ ഡഗ്ലസ് ജെറ്റ്.